കുറ്റക്കാരെന്നു കോടതി കണ്ടെത്തിയ പ്രതികളും തെളിഞ്ഞ കുറ്റങ്ങളും
Mail This Article
ഒന്നാം പ്രതി മേച്ചേരി ഹുസൈൻ
ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) പ്രകാരം തെളിഞ്ഞ കുറ്റങ്ങളും പരാമവധി ശിക്ഷയും:
304 പാർട്ട് 2, 149: മനഃപൂർവമല്ലാത്ത നരഹത്യ, അന്യായമായി സംഘം ചേർന്നു (പരമാവധി ശിക്ഷ 10 വർഷം തടവ് + പിഴ)
ഐപിസി 143: അന്യായമായി സംഘം ചേർന്നു (6 മാസം തടവും പിഴയും)
147: കലാപാഹ്വാനത്തിൽ പങ്കാളിയായി (2 കൊല്ലം തടവ് + പിഴ)
323: ദേഹോപദ്രവം ഏൽപിച്ചു (ഒരു വർഷം തടവ് + പിഴ)
342:അന്യായമായി തടഞ്ഞുനിർത്തി (ഒരു വർഷം തടവ് + പിഴ)
(സെക്‌ഷൻ 149 ബാധകമാക്കുന്നതോടെ പ്രതി ചെയ്ത 304 പാർട്ട് 2 പ്രകാരമുള്ള കുറ്റം മറ്റുള്ളവർക്കു കൂടി ബാധകമാകാം.)
∙ രണ്ടാം പ്രതി കിളയിൽ മരയ്ക്കാർ
∙ മൂന്നാം പ്രതി പൊതുവച്ചോല ഷംസുദ്ദീൻ
∙ അഞ്ചാം പ്രതി രാധാകൃഷ്ണൻ
∙ ആറാം പ്രതി പൊതുവച്ചോല അബൂബക്കർ
∙ ഏഴാം പ്രതി പടിഞ്ഞാറെപള്ളിയിൽ കുരിക്കൾ സിദ്ദീഖ്
∙ എട്ടാം പ്രതി തൊട്ടിയിൽ ഉബൈദ്
∙ ഒൻപതാം പ്രതി വിരുത്തിയിൽ നജീബ്
∙ 10–ാം പ്രതി മണ്ണമ്പറ്റ ജൈജുമോൻ
∙ 12–ാം പ്രതി പുത്തൻപുരയ്ക്കൽ സജീവ്
∙ 13–ാം പ്രതി മുരിക്കട സതീഷ്
∙ 14–ാം പ്രതി ചരുവിൽ ഹരീഷ്
∙ 15–ാം പ്രതി ചരുവിൽ ബിജു
തെളിഞ്ഞ കുറ്റങ്ങൾ:
ഐപിസി 143, 147, 323, 324, 326, 367, 304 പാർട്ട് 2.
പട്ടികജാതി–വർഗ അതിക്രമം തടയൽ നിയമത്തിലെ 3(I) (ഡി)
ഐപിസി 324: ആയുധം കൊണ്ട് ആക്രമിച്ചു (പരമാവധി 3 വർഷം തടവും പിഴയും)
326: മാരകായുധം കൊണ്ട് ആക്രമിച്ചു, എല്ലിനു പൊട്ടൽ സംഭവിച്ചു (പരമാവധി ജീവപര്യന്തം അല്ലെങ്കിൽ 10 കൊല്ലം വരെ തടവ് + പിഴ. മധുവിന്റെ ഒരു വാരിയെല്ലു പൊട്ടിയിട്ടുണ്ട്.)
367: തട്ടിക്കൊണ്ടുപോകൽ (10 കൊല്ലം തടവ് + പിഴ)
പട്ടികജാതി–വർഗ അതിക്രമം തടയൽ നിയമത്തിലെ 3(I) (ഡി): പട്ടികവിഭാഗക്കാരനായ മധുവിനെ കഴുത്തിൽ ചെരിപ്പും മറ്റും ഇട്ടു കൈ കൂട്ടിക്കെട്ടി നടത്തിച്ചു (കുറഞ്ഞത് 6 മാസം മുതൽ 5 വർഷം വരെ തടവ്)
∙ 16–ാം പ്രതി വിരുത്തിയിൽ മുനീർ
തെളിഞ്ഞ കുറ്റം: ഐപിസി 352: പ്രകോപനമില്ലാതെ മർദനം (3 മാസം വരെ തടവ് + പിഴ)
വിട്ടയച്ച പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ ചുമത്തിയ കുറ്റങ്ങൾ
(ഇതു തെളിയിക്കാൻ കഴിഞ്ഞില്ല):
∙ നാലാം പ്രതി അനീഷ്
മധുവിനെ ആക്രമിച്ച സംഘത്തിൽ അനീഷും ഉണ്ടായിരുന്നു. വിഡിയോ എടുത്ത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു. മധുവിനെ ‘കള്ളാ’ എന്നു വിളിച്ചു
∙ 11–ാം പ്രതി സിദ്ദീഖ്
സിദ്ദിഖ് കൂട്ടത്തിൽ ഉണ്ടായിരുന്നു. മധുവിന്റെ ചാക്കിലുണ്ടായിരുന്ന സാധനങ്ങൾ പുറത്തെടുത്തു പ്രദർശിപ്പിച്ചു.
അട്ടപ്പാടി മധു വധക്കേസിൽ കോടതി വിട്ടയച്ച പ്രതികൾ
നാലാം പ്രതി അനീഷ്
പ്രോസിക്യൂഷൻ ആരോപിച്ച കുറ്റങ്ങൾ: മധുവിനെ ആക്രമിച്ച സംഘത്തിൽ അനീഷും ഉണ്ടായിരുന്നു. വിഡിയോ എടുത്ത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു. മധുവിനെ ‘കള്ളാ’ എന്നു വിളിച്ചു. ഇവ തെളിയിക്കാനായില്ല.
11–ാം പ്രതി സിദ്ദിഖ്
സിദ്ദിഖ് കൂട്ടത്തിൽ ഉണ്ടായിരുന്നു. മധുവിന്റെ ചാക്കിലുണ്ടായിരുന്ന സാധനങ്ങൾ പുറത്തെടുത്തു പ്രദർശിപ്പിച്ചു. ഇതു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല.
English Summary : Charges against Madhu Murder case culprits