ADVERTISEMENT

തലശ്ശേരി ∙ മലബാർ കാൻസർ സെന്ററിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്കു താമസിക്കാൻ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ മുൻകയ്യെടുത്തു സ്ഥാപിച്ച 'ആശ്രയ ചാരിറ്റബിൾ സൊസൈറ്റി സാന്ത്വന കേന്ദ്രം’ ഇനി 'കോടിയേരി ബാലകൃഷ്ണൻ സാന്ത്വന കേന്ദ്രം' എന്ന പേരിൽ അറിയപ്പെടും. നിലവിലെ 5 നില കെട്ടിടത്തിനു മുകളിൽ പണിത പീഡിയാട്രിക് ബ്ലോക്കിന്റെ ഉദ്ഘാടനവും പുനർനാമകരണവും ഇന്ന് 5നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

2014 ജനുവരി 18നു പിണറായി വിജയനാണു കെട്ടിട നിർമാണത്തിനു തറക്കല്ലിട്ടത്. 2016 ഫെബ്രുവരി 6നു കോടിയേരി ബാലകൃഷ്ണൻ സാന്ത്വന കേന്ദ്രം ഉദ്ഘാടനം ചെയ്തു. കാൻസർ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇവിടെ എല്ലാം സൗജന്യമാണ്. സ്ഥാപനം സ്ഥാപിക്കാൻ നേതൃത്വം നൽകിയ കോടിയേരിയുടെ സ്മരണ നിലനിർത്താനാണ് പുനർനാമകരണം.

English Summary: Memorial for Kodieri Balakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com