ADVERTISEMENT

ആലപ്പുഴ∙ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ മുഖ്യവരുമാനക്കാരൻ മരിച്ചാൽ ആശ്രിതർക്കു ധനസഹായം ലഭിക്കുന്ന ദേശീയ കുടുംബക്ഷേമ പദ്ധതി (എൻഎഫ്ബിഎസ്) ഫണ്ട് അപര്യാപ്തതയും ഓൺലൈൻ പോർട്ടലിന്റെ സാങ്കേതിക പ്രശ്നങ്ങളും മൂലം സംസ്ഥാനത്തു മുടങ്ങി. സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ പേർക്ക് അപേക്ഷിച്ചു മാസങ്ങളായിട്ടും ധനസഹായം ലഭിച്ചിട്ടില്ല. പോർട്ടൽ തകരാർ മൂലം ഒട്ടേറെ പേർക്ക് അപേക്ഷ സമർപ്പിക്കാനും കഴിയുന്നില്ല.

ധനസഹായത്തിനായി താലൂക്ക് ഓഫിസുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടിയിരുന്നത്. പിന്നീട് ഓൺലൈൻ പോർട്ടൽ വഴിയാക്കി. എന്നാൽ പോർട്ടലിൽ പ്രവേശിക്കുന്നതിനോ അപേക്ഷ സമർപ്പിക്കുന്നതിനോ കഴിയുന്നില്ല. എന്താണു പ്രശ്നമെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും അറിയില്ല. നേരത്തേ അപേക്ഷിച്ചവരിൽ മുൻഗണനാക്രമത്തിൽ ധനസഹായം വിതരണം ചെയ്യാൻ 15 കോടി അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രത്തിനു സംസ്ഥാനം കത്തു നൽകി.

∙ ആശ്രിതർക്കുള്ള പദ്ധതി ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബത്തിലെ മുഖ്യവരുമാനദായകൻ മരിച്ചാൽ ആശ്രയിച്ചു കഴിയുന്നവർക്ക് 20,000 രൂപ ധനസഹായം നൽകുന്നതാണു കേന്ദ്ര സർക്കാരിന്റെ നാഷനൽ ഫാമിലി ബെനിഫിറ്റ്സ് സ്കീമിൽ (എൻഎഫ്ബിഎസ്) ഉൾപ്പെട്ട പദ്ധതി. ഭാര്യ അല്ലെങ്കിൽ ഭർത്താവ്, പ്രായപൂർത്തിയാകാത്ത മക്കൾ, അവിവാഹിതരായ പെൺമക്കൾ, മരിച്ചയാളെ ആശ്രയിച്ചു കഴിയുന്ന പെൺമക്കൾ എന്നിവർക്കാണു ധനസഹായം നൽകുന്നത്.

English Summary : Insufficient funds in National Family Benefit Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com