ADVERTISEMENT

തളിപ്പറമ്പ് ∙ നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറിയെയും അപമാനിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ ശ്രമിച്ചു എന്ന കേസിൽ പൊലീസ് ബെംഗളൂരുവിൽ എത്തി അന്വേഷണം നടത്തി. സിപിഎം ഏരിയ സെക്രട്ടറി കെ.സന്തോഷിന്റെ പരാതിയിൽ എടുത്ത കേസിലാണ് ഇൻസ്പെക്ടർ എ.വി.ദിനേശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബെംഗളൂരുവിൽ എത്തിയത്. കഴിഞ്ഞ ദിവസം സംഘം വിജേഷ് പിള്ളയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിജേഷ് പിള്ളയും സ്വപ്ന സുരേഷും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്നു പറയുന്ന ഹോട്ടൽ ലോബിയിലും മറ്റും പൊലീസ് സംഘം പരിശോധന നടത്തി. കൂടിക്കാഴ്ചയുടെ സാഹചര്യങ്ങളും സംഘം പരിശോധിച്ചു. സ്വപ്നയുടെ മൊഴി രേഖപ്പെടുത്തുമോ എന്നു വ്യക്തമല്ല. 

English Summary : Thalipparamb police in Bengaluru to take statement of Swapna Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com