ADVERTISEMENT

കണ്ണൂർ ∙ ആധുനിക ഇന്ത്യൻ സർക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളുടെ ഉടമയുമായിരുന്ന ജെമിനി ശങ്കരന് (99) ആയിരങ്ങളുടെ അന്ത്യാഞ്ജലി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഞായർ രാത്രി 11.40ന് അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ രാവിലെ 9.30ന് സ്വവസതിയായ വാരത്തെ ശങ്കർ ഭവനിലെത്തിച്ചു. വീട്ടിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ വിവിധ മേഖലകളിലുള്ളർ എത്തി. ഇന്നു രാവിലെ 11.30ന് ഔദ്യോഗിക ബഹുമതികളോടെ കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിക്കും. ജെമിനി ശങ്കരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി കലക്ടർ എസ്.ചന്ദ്രശേഖർ അന്ത്യോപചാരമർപ്പിച്ചു. 

English Summary: Gemini Sankaran funeral today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com