പള്ളിയിലെ മത്സ്യം വളർത്തുന്ന കുളത്തിൽ വൈദിക വിദ്യാർഥി മരിച്ച നിലയിൽ
Mail This Article
×
കാലടി∙ നീലീശ്വരം കരേറ്റമാത ആശ്രമ ഇടവക പള്ളിയിലെ മത്സ്യം വളർത്തുന്ന കുളത്തിൽ വൈദിക വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ഉദയനാപുരം പുള്ളോൻ തറ ലൂക്കോസിന്റെ മകന് ആഗ്നലാണു (19) മരിച്ചത്.
പള്ളിയിലെ ആശ്രമത്തോടു ചേർന്നു മത്സ്യം വളർത്താൻ നിർമിച്ചിട്ടുള്ള ചെറിയ കുളത്തിൽ വൈകിട്ട് അഞ്ചരയോടെയാണു മൃതദേഹം കണ്ടത്. ഉടൻ കാലടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.
പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാകുവെന്നു പൊലീസ് പറഞ്ഞു. സംസ്കാരം ഇന്നു വൈകിട്ട് 4.30ന് ഉദയനാപുരം സെന്റ് ജോസഫ്സ് പള്ളിയിൽ. മാതാവ്: റീന. സഹോദരൻ: അലൻ.
English Summary: Seminary student found dead in pool
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.