ADVERTISEMENT

ചിന്നക്കനാൽ ∙ അരിക്കൊമ്പനെ എവിടേക്കു കൊണ്ടു പോകും എന്നതിനെ സംബന്ധിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണു വനം വകുപ്പ് അധികൃതരുടെ നിലപാട്.  പെരിയാർ ടൈഗർ റിസർവും അഗസ്ത്യാർകൂടവും വനം വകുപ്പ് പരിഗണിക്കുന്നതായാണു സൂചന. കൊണ്ടുപോകുന്ന സ്ഥലത്തിന്റെ പേരു പരസ്യപ്പെടുത്തിയാൽ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വനം വകുപ്പ് ഈ വിവരങ്ങൾ പുറത്തുവിടാത്തത്.

അരിക്കൊമ്പനെ കൊണ്ടുപോകുന്ന വഴികളുടെ നിയന്ത്രണം പൂർണമായും പൊലീസ് ഏറ്റെടുക്കും. അരിക്കൊമ്പനെ എങ്ങോട്ടുമാറ്റും എന്ന് ജനങ്ങളെ അറിയിക്കാതിരിക്കില്ലെന്നായിരുന്നു കഴിഞ്ഞ ആഴ്ച ജില്ലയിലെത്തിയ മന്ത്രി എ.കെ.ശശീന്ദ്രൻ നൽകിയ ഉറപ്പ്. എന്നാൽ സ്ഥലം ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് ഇന്നലെ മന്ത്രി പറഞ്ഞത്.

English Summary : Periyar Tiger reserve or Agasthyarkoodam to which forest arikomban shift

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com