ADVERTISEMENT

ന്യൂഡൽഹി ∙ വന്യജീവിസങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ പരിധിയിൽ മാത്രമല്ല, ബഫർ സോൺ (കരുതൽ മേഖല) എത്രയാണോ അത്രയും ഭാഗത്തും ഖനനത്തിനു പൂർണ നിരോധനം ഉണ്ടായിരിക്കുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഒരു കിലോമീറ്റർ പോലും ബഫർ സോൺ ഇല്ലാത്ത മേഖലകളിൽ മാത്രമാകും കുറഞ്ഞത് ഒരു കിലോമീറ്റർ നിരോധനം. ഇക്കാര്യം ഉറപ്പുവരുത്തുകയാണ് കഴിഞ്ഞമാസം 26ലെ വിധിയിലൂടെ ചെയ്തതെന്നും ജഡ്ജിമാരായ ബി.ആർ.ഗവായ്, വിക്രംനാഥ് എന്നിവരുടെ ബെഞ്ച് വിശദീകരിച്ചു. 

ഒരു കിലോമീറ്ററിലധികം ബഫർ സോൺ നേരത്തേയുള്ള ഇടങ്ങളിലും ഖനനനിരോധനം ഒരു കിലോമീറ്റർ മതിയാകുമെന്ന മഹാരാഷ്ട്ര രാധാനഗരി വന്യജീവി സങ്കേതത്തിനടുത്തുള്ള ക്വാറി ഉടമകളുടെ വാദം കോടതി തള്ളി. അമിക്കസ് ക്യൂറി എ.ഡി.എൻ.റാവുവും ഹർജിക്കാരുടെ വാദത്തെ എതിർത്തു. 

കോടതി നിലപാട് ഇങ്ങനെ: 

∙ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും കുറഞ്ഞത് ഒരു കിലോമീറ്റർ നിർബന്ധിത ബഫർ സോൺ വേണം. എന്നാൽ, കേരളത്തിലുൾപ്പെടെ നേരത്തേ ബഫർ സോൺ സംബന്ധിച്ച് അന്തിമ, കരടു വിജ്ഞാപനമിറക്കിയതോ നി‍ർദേശം കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ പക്കലുള്ളതോ ആയ വന്യജീവിസങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ഈ നിബന്ധനയില്ല. 

∙ 2011 ൽ കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച മാർഗരേഖ പ്രസക്തം. ഇതുപ്രകാരം, ബഫർ സോണിൽ എന്തിനാണോ പൂർണ നിരോധനം അതു തുടരും. 

English Summary: Mining ban mandatory within one kilometer around bufferzone directs Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com