ADVERTISEMENT

തിരുവനന്തപുരം ∙ ക്യാമറ പദ്ധതിയിൽ ക്യാമറ സ്ഥാപിക്കലും കൺട്രോൾ റൂമുകളുടെ രൂപീകരണവും പ്രസാഡിയോ ആണു നിർവഹിച്ചതെന്ന ഡയറക്ടർ സുരേന്ദ്രകുമാറിന്റെ അവകാശവാദം ശരിയല്ലെന്ന് രേഖ. പ്രസാഡിയോയും ലൈറ്റ് മാസ്റ്റർ ലൈറ്റിങ്ങും ഉൾപ്പെട്ട കൺസോർഷ്യത്തിന്റെ പങ്കാളിത്ത കരാറിൽ ക്യാമറ സ്ഥാപിക്കുന്നത് ഉൾപ്പെടെ മുഴുവൻ പ്രവൃത്തികളും ലൈറ്റ് മാസ്റ്ററിന്റെ ചുമതലയാണെന്നു വ്യക്തമാക്കിയിരുന്നു. ലൈറ്റ് മാസ്റ്ററിന് എസ്ആർഐടി നൽകിയ പർച്ചേസ് ഓർഡറിൽ ഇതിനുള്ള തുകയും വകയിരുത്തിയിരുന്നു. ഇതേ കരാർ വ്യവസ്ഥയും പർച്ചേസ് ഓർഡറും തന്നെയാണു ലൈറ്റ് മാസ്റ്ററിനു പകരം ഇ സെൻട്രിക് സൊലൂഷൻസ് കൺസോർഷ്യത്തിൽ എത്തിയപ്പോഴും തുടർന്നത്. ഫലത്തിൽ പദ്ധതിയിൽ കാര്യമായ പണിയെടുക്കാതെ 60% ലാഭം സ്വന്തമാക്കുന്നതിനാണു പ്രസാഡിയോ തുനിഞ്ഞത്. 

2020 ൽ കെൽട്രോണും എസ്ആർഐടിയും തമ്മിലുണ്ടാക്കിയ കരാറിൽ എസ്ആർഐടി എന്തെല്ലാം ചെയ്യണമോ, അതെല്ലാം ലൈറ്റ് മാസ്റ്ററാണു ചെയ്യേണ്ടത്. എല്ലാമുൾപ്പെടെയാണ് 75 കോടി രൂപയുടെ പർച്ചേസ് ഓർഡർ ലൈറ്റ് മാസ്റ്ററിനു നൽകിയത്. ക്യാമറ ഉൾപ്പെടെ ഉപകരണങ്ങൾ സ്ഥാപിക്കാൻ ടെക്നിഷ്യനെയും എൻജിനീയറെയും നിയമിക്കേണ്ടതു ലൈറ്റ് മാസ്റ്ററാണെന്നു പ്രസാഡിയോയും ലൈറ്റ് മാസ്റ്ററും തമ്മിലുണ്ടാക്കിയ പങ്കാളിത്ത കരാറിൽ പറയുന്നു. അതായത്, കരാറെടുത്ത എസ്ആർഐടിയല്ല, ഉപകരാർ നേടിയ ലൈറ്റ് മാസ്റ്ററുടെ (ഇപ്പോൾ ഇ സെൻട്രിക്) ആളുകളാണു മോട്ടർ വാഹന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കൺട്രോൾ റൂമിലുണ്ടാവുക. 

ഫീൽഡ് ഇൻസ്റ്റലേഷൻ, പ്രോജക്ട് മാനേജ്മെന്റ്, ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കൽ, കടലാസു ജോലികൾ എന്നിവ പ്രസാഡിയോ െചയ്യുമെന്നാണു പങ്കാളിത്ത കരാറിലുള്ളതെങ്കിലും ഇൻസ്റ്റലേഷൻ അവർ നിർവഹിച്ചിട്ടില്ലെന്നു രേഖകൾ വ്യക്തമാക്കുന്നു.

English Summary : Presadio may not done AI camera installation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com