ADVERTISEMENT

മലപ്പുറം ∙ താനൂരിൽ അപകടത്തിൽപെട്ട ബോട്ടിന്റെ ഉടമ താനൂർ പാട്ടരകത്ത് നാസറിന് (നസീർ–47) എതിരെ കൊലക്കുറ്റം ചുമത്തി. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇയാളെ കനത്ത സുരക്ഷയിൽ ഇന്നലെ വൈകിട്ട് 5.30ന് പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെത്തുടർന്ന് തിരൂർ സബ് ജയിലിലേക്കു മാറ്റി. ഒളിവിൽ പോയ സ്രാങ്ക് ദിനേശ്, മറ്റൊരു ജീവനക്കാരൻ എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. താവളം തിരിച്ചറിഞ്ഞതായാണു സൂചന. 

അപകടത്തിൽപെട്ട് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളവരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ സന്ദർശിച്ചു. 

കോഴിക്കോട് എലത്തൂരിൽനിന്ന് പിടികൂടിയ നാസറിനെ മലപ്പുറം സ്റ്റേഷനിലെത്തിച്ചാണ് ചോദ്യം ചെയ്തത്. ജനരോഷമുണ്ടാകുമോയെന്നു ഭയന്നാണു താനൂർ സ്റ്റേഷൻ ഒഴിവാക്കിയത്. ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ്, എഎസ്പി വിജയ്ഭാരത റെഡ്ഡി, അന്വേഷണ ഉദ്യോഗസ്ഥൻ വി.വി.ബെന്നി, തിരൂർ ഡിവൈഎസ്പി കെ.എം.ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. 

ബോട്ടപകടം സംബന്ധിച്ച് കുസാറ്റിലെ സാങ്കേതികവിദഗ്ധരുടെ സഹായത്തോടെ അന്വേഷണം നടത്തുമെന്നു ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തും. ദുരന്തസ്ഥലത്തു തിരച്ചിൽ ഇന്നും തുടരും. ആരെയെങ്കിലും കാണാതായതായി പരാതികളൊന്നും ലഭിച്ചിട്ടില്ല. തിരച്ചിൽ എന്ന് അവസാനിപ്പിക്കുമെന്ന് അവലോകനസമിതി തീരുമാനിക്കും.

English Summary : Murder case against boat owner on Tanur Boat Tragedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com