താനൂർ ബോട്ട് അപകടം: ജുഡീഷ്യൽ കമ്മിഷനെ ഇന്നു തീരുമാനിച്ചേക്കും
Mail This Article
×
തിരുവനന്തപുരം∙ താനൂർ ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചേക്കും. അന്വേഷണ വിഷയങ്ങളും (ടേംസ് ഓഫ് റഫറൻസ്) തീരുമാനിക്കാൻ സാധ്യതയുണ്ട്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിഷനെ നിയോഗിക്കാനാണു സാധ്യത.
ബോട്ടപകടത്തെപ്പറ്റി അന്വേഷിക്കാൻ ഡിജിപി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് ആണ് സംഘത്തലവൻ. താനൂർ ഡിവൈഎസ്പി വി.വി.ബെന്നിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കൊണ്ടോട്ടി എഎസ്പി വിജയ ഭാരത് റെഡ്ഡി, താനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ജീവൻ ജോർജ് എന്നിവർ അംഗങ്ങളാണ്. ഉത്തരമേഖലാ ഐജി നീരജ് കുമാർ ഗുപ്ത മേൽനോട്ടം വഹിക്കും.
English Summary : Judicial commission may be decide today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.