കൊട്ടാരക്കരയിൽ 30 വർഷം മുൻപും ഡോക്ടർക്കു കുത്തേറ്റു
Mail This Article
കൊട്ടാരക്കര ∙ ഡോ. വന്ദനയ്ക്കു കുത്തേറ്റ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ 30 വർഷം മുൻപും സമാന സംഭവമുണ്ടായി. ആക്രമണത്തിനിരയായ താലൂക്ക് ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. സുലേഖ രാമചന്ദ്രന്റെ ജീവൻ നഷ്ടപ്പെട്ടില്ലെന്നു മാത്രം.
1989–90 ലാണ് സംഭവം. ആശുപത്രി ജീവനക്കാരിൽ ഒരാളുടെ ഭാര്യയ്ക്കു പ്രസവത്തെത്തുടർന്നു രക്തസ്രാവമുണ്ടായി. കൊല്ലത്തെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ യുവതി മരിച്ചു. ഇതറിഞ്ഞ്, ജീവനക്കാരന്റെ സഹോദരൻ റബർ ടാപ്പിങ് കത്തികൊണ്ടു ഡോ. സുലേഖയെ കുത്തി. സഹപ്രവർത്തകരുടെ സഹായത്തോടെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച് ഡോ. സുലേഖയുടെ ജീവൻ രക്ഷിക്കാനായി – അന്ന് താലൂക്ക് ആശുപത്രിയിലുണ്ടായിരുന്ന ഡോ. എൻ.എൻ.മുരളി ഓർത്തെടുത്തു.
അന്നു പിറന്ന പെൺകുഞ്ഞ് ഇപ്പോൾ ഡോക്ടറാണെന്നും അദ്ദേഹം പറഞ്ഞു.
English Summary: 30 years before doctor attacked in Kottarakkara hospital