ADVERTISEMENT

താനൂർ (മലപ്പുറം) ∙ തൂവൽത്തീരത്ത് പൂരപ്പുഴയിലുണ്ടായ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ. ഉടമ നാസറിന്റെ സഹോദരീപുത്രനും ബോട്ടിലെ സഹായിയുമായ എളാരംകടപ്പുറം ചെമ്പന്റെപുരയ്ക്കൽ റിൻഷാദിനെ(19) ആണ് പ്രത്യേക അന്വേഷണസംഘം ഇന്നലെ നഗരത്തിൽനിന്നു പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 10 ആയി.

ബോട്ട് ഉടമ താനൂർ സ്വദേശി പി.നാസറിനെ കസ്റ്റഡിയിൽ വാങ്ങാൻ നടപടി തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. അപകടമേഖലയിലെത്തിച്ച് കൂടുതൽ തെളിവെടുപ്പും നടത്തും. 

അതേസമയം, ബോട്ട് അപകടം സംബന്ധിച്ച് തനിക്കെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി മന്ത്രി വി.അബ്ദുറഹിമാൻ രംഗത്തെത്തി. അപകടത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് ശരിയല്ലെന്നും തനിക്കെതിരായ ആക്ഷേപങ്ങളെ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

English Summary: One more arrest in Tanur Boat Tragedy case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com