ADVERTISEMENT

ന്യൂഡൽഹി / തിരുവനന്തപുരം ∙ ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കേരളത്തിൽ 99.97% വിജയം. ഐഎസ്‌സി 12–ാം ക്ലാസ് പരീക്ഷയിൽ 99.88% ആണു വിജയം. ഐസിഎസ്ഇക്ക് 98.94%, ഐഎസ്‌സിക്ക് 96.93% എന്നിങ്ങനെയാണു ദേശീയതലത്തിൽ വിജയശതമാനം. രണ്ടു വിഭാഗത്തിലും വിജയം കഴിഞ്ഞവർഷത്തെക്കാൾ കുറഞ്ഞു.

ഐസിഎസ്ഇക്ക് എസ്.ശ്രേയ (ലെക്കോൾ ചെമ്പക, തിരുവനന്തപുരം), തെരേസ മറിയ ഡെന്നി (സെന്റ് പാട്രിക്സ് അക്കാദമി, അങ്കമാലി) എന്നിവർ 498 മാർക്കുമായി കേരളത്തിൽ ഒന്നാം റാങ്ക് പങ്കിട്ടു. ടെക്നോപാർക്കിൽ ഉദ്യോഗസ്ഥരായ സജി സുഗതന്റെയും പ്രിയ സുരേന്ദ്രന്റെയും മകളാണ് എസ്.ശ്രേയ. അങ്കമാലി കിഴക്കേപള്ളി വടക്കുഞ്ചേരി (എസിഎൻ 66) ഡെന്നി പോളിന്റെയും ഡിന്റ ആന്റണിയുടെയും മകളാണു തെരേസ.

ഐഎസ്‌സിക്ക് ശ്രേയ അനിൽ (സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ, തിരുവനന്തപുരം), എസ്.ഹാഷ്ന ഷാബി (സർവോദയ വിദ്യാലയ, തിരുവനന്തപുരം) എന്നിവർ 397 മാർക്കുമായി കേരളത്തിലെ ഒന്നാം റാങ്ക് പങ്കിട്ടു. മൂന്നാർ എൻജിനീയറിങ് കോളജ് അധ്യാപകൻ കെ.ആർ.അനിൽകുമാറിന്റെയും വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളജിലെ ഡോ. ദിവ്യ ആർ.പ്രസാദിന്റെയും മകളാണു ശ്രേയ അനിൽ. തിരുവനന്തപുരത്തു വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജെ. ഷാബിദയുടെ മകളാണു ഹാഷ്ന.

English Summary: ICSE and ISC results published

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com