ADVERTISEMENT

കൊച്ചി ∙ വേനൽച്ചൂട് കടുത്ത സാഹചര്യത്തിൽ ഡ്രസ് കോഡിൽ ഭേദഗതി ആവശ്യപ്പെട്ടു വനിതാ ജുഡീഷ്യൽ ഓഫിസർമാർ ഹൈക്കോടതി റജിസ്ട്രാർക്കു നിവേദനം നൽകി. 53 വർഷം പിന്നിട്ട ഡ്രസ് കോഡ് പരിഷ്കരിച്ചു ചുരിദാർ/സൽവാർ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി ഭരണവിഭാഗം പരിഗണിക്കും. ഹൈക്കോടതി ജഡ്ജിമാരുൾപ്പെട്ട സമിതി പരിഗണിച്ച ശേഷമാകും തീരുമാനം.

കേരളത്തിൽ 1970 ഒക്ടോബർ ഒന്നിനാണു ജുഡീഷ്യൽ ഓഫിസർമാരുടെ ഡ്രസ് കോഡ് നിലവിൽ വന്നത്. ഇതുപ്രകാരം, ഇളം നിറമുള്ള പ്രാദേശിക വസ്ത്രവും വെള്ള കോളർ ബാൻഡും കറുത്ത ഗൗണുമാണു വനിതാ ജുഡീഷ്യൽ ഓഫിസർമാരുടെ ഔദ്യോഗിക വേഷം. പ്രാദേശിക വസ്ത്രമെന്ന നിലയിൽ സാരി മാത്രമാണ് അംഗീകരിക്കപ്പെട്ടിരുന്നത്. 

സമീപകാലത്തു തെലങ്കാനയിൽ ജുഡീഷ്യൽ ഓഫിസർമാരുടെ ഡ്രസ് കോഡിൽ മാറ്റം അനുവദിച്ചിരുന്നു. സാരിക്കു പുറമേ സൽവാർ/ചുരിദാർ/ഫുൾ സ്കെർട്ട്/പാന്റ്സ് ഇവ അനുവദിച്ചിരുന്നു. 

English Summary : Women judical officials asking change in dress code

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com