ഡോ. വന്ദനയുടെയും രഞ്ജിത്തിന്റെയും കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ
Mail This Article
തിരുവനന്തപുരം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റു മരിച്ച കോട്ടയം മുട്ടുചിറ സ്വദേശിനി ഡോ. വന്ദന ദാസിന്റെയും തിരുവനന്തപുരത്തു കിൻഫ്ര പാർക്കിൽ തീയണയ്ക്കുന്നതിനിടെ മരിച്ച ഫയർമാൻ ജെ.എസ്.രഞ്ജിത്തിന്റെയും കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക നൽകുക.
കിൻഫ്ര പാർക്കിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ഗോഡൗണിൽ തീയണയ്ക്കുമ്പോഴാണു രഞ്ജിത്തിന്റെ ജീവൻ പൊലിഞ്ഞത്. അദ്ദേഹത്തിന്റെ കുടുംബത്തിന് മെഡിക്കൽ സർവീസസ് കോർപറേഷന്റെ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ നൽകും. ജല അതോറിറ്റിയുടെ കടുത്തുരുത്തി കാവാലിപ്പുഴ പമ്പ് ഹൗസിൽ പമ്പ് ഓപ്പറേറ്ററായി ജോലി ചെയ്യവെ വാട്ടർ ടാങ്കിൽ വീണു മരിച്ച എസ്.ആർ.രാജേഷ് കുമാറിന്റെ ഭാര്യ എൻ.കെ.ഷൈബിക്ക് ധനസഹായമായി 10 ലക്ഷം രൂപ അതോറിറ്റിയുടെ ഫണ്ടിൽനിന്ന് അനുവദിക്കും.
English SummarY: 25 lakhs Each to the families of Dr.Vandana and Ranjith