ADVERTISEMENT

തിരുവനന്തപുരം ∙ യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണ്, എക്സൈസ് ഉദ്യോഗസ്ഥനാണ് എന്നുള്ളതുകൊണ്ടു മാത്രം സ്വന്തം കുടുംബങ്ങൾ പോലും ലഹരിയിൽ നിന്നു വിമുക്തമല്ലെന്ന് എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻ. സർവീസിൽ നിന്നു വിരമിക്കുന്നതിനു മുന്നോടിയായി പൊലീസ് നൽകിയ യാത്രയയപ്പ് പരേഡിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘നമ്മുടെ കുടുംബാംഗങ്ങളിൽ ചിലർ അത്തരം അപകടങ്ങളിൽ ചെന്നുചാടുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ദൈനംദിന വെല്ലുവിളികളിൽ ഏറ്റവും പുതിയതാണിത്’’–ആനന്ദകൃഷ്ണൻ പറഞ്ഞു.‌ സ്വന്തം ജീവൻ നൽകിയും ഡോ.വന്ദന ദാസിനു പൊലീസ് സുരക്ഷ നൽകേണ്ടതായിരുന്നെന്നു പൊതുസമൂഹത്തിൽ അഭിപ്രായം ഉയർന്നു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളായ പരാതിക്കാർക്കുള്ള പ്രത്യേക അവകാശങ്ങളെക്കുറിച്ചു സേനയിലെ എല്ലാവർക്കും അറിവുണ്ടായിരിക്കണമെന്നു വിരമിക്കുന്ന അഗ്നിരക്ഷാ സേന ഡിജിപി ബി.സന്ധ്യ പറഞ്ഞു. പൊലീസിൽ 33% വനിതാ സംവരണം ഉണ്ടാകുന്നതുവരെ നീതി നിർവഹണത്തിൽ വിടവുകൾ ഉണ്ടാകുക തന്നെ ചെയ്യും. ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തി മുന്നോട്ടുപോകണമെന്നും ബി.സന്ധ്യ പറഞ്ഞു. ഡിജിപി അനിൽ കാന്ത് അധ്യക്ഷത വഹിച്ചു.

English Summary: Even police families are under the threat of drugs, Says S Anandakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com