ADVERTISEMENT

കാഞ്ഞങ്ങാട് (കാസർകോട്) ∙ എൻഡോസൾഫാൻ ദുരിതമനുഭവിക്കുന്ന കാസർകോടിന്റെ മണ്ണിലേക്ക് രാജ്യാന്തര നിലവാരത്തിലുള്ള ഭിന്നശേഷി പുനരധിവാസ കേന്ദ്രവുമായി മജിഷ്യൻ ഗോപിനാഥ് മുതുകാട്. പുനരധിവാസ കേന്ദ്രവും ആധുനിക തെറപ്പി യൂണിറ്റും ഗവേഷണ കേന്ദ്രവും ഉൾപ്പെടുന്ന ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസെബിലീറ്റിസ്- എ യൂണിറ്റ് ഓഫ് ഡിഫറന്റ് ആർട് സെന്ററിന്റെ പ്രഖ്യാപനം നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി നടന്നു.

തിരുവനന്തപുരം ഡിഫറന്റ് ആർട് സെന്ററിൽ നിന്നു കൊണ്ടുവന്ന ദീപം കാസർകോട്ടെ എൻഡോസൾഫാൻ ഇരകളുടെ അമ്മമാർക്ക് കൈമാറിയായിരുന്നു പ്രഖ്യാപനം. കെ.കെ.ശൈലജ എംഎൽഎ, ലോകാരോഗ്യ സംഘടന ഭിന്നശേഷി വിഭാഗം നാഷനൽ ഓഫിസർ ഡോ. മുഹമ്മദ് അഷീൽ, ഗോപിനാഥ് മുതുകാട് തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം ഡിഫറന്റ് ആർട്സ് സെന്ററിലെ കുട്ടികളുടെ ‍ ‘എംപവറിങ് വിത്ത് ലൗ’ കലാവിരുന്നും അരങ്ങേറി. മാജിക് ചരിത്രത്തിൽ ആദ്യമായി ഭിന്നശേഷിക്കാരൻ അവതരിപ്പിച്ച എസ്കേപ് മാജിക്കും അരങ്ങേറി. ചില്ലുകൂട്ടിൽ അടച്ച ഭിന്നശേഷിക്കാരൻ വിഷ്ണു മിനിറ്റുകൾക്കു ശേഷം സദസ്സിനിടയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ നിറഞ്ഞ കരഘോഷം.

മടിക്കൈ പഞ്ചായത്തിലെ അടുക്കത്ത് പറമ്പിൽ 12 ഏക്കർ സ്ഥലത്താണ് സെന്റർ നിർമിക്കുന്നത്. പ്രത്യേകം തയാറാക്കിയ സിലബസ്, വാട്ടർ തെറപ്പി, അനിമൽ തെറപ്പി, റിസർച് ലാബുകൾ, ആശുപത്രി സൗകര്യം, സ്പോർട്സ് സെന്റർ, വൊക്കേഷനൽ കംപ്യൂട്ടർ പരിശീലന സൗകര്യം എന്നിവയും സെന്ററിലുണ്ടാകും.

English Summary: Gopinath Muthukad's Different Art Center Kasargod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com