ആദ്യ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ കുഴഞ്ഞുവീണു എഴുത്തുകാരൻ മരിച്ചു
Mail This Article
പെരിന്തൽമണ്ണ ∙ ആദ്യ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിനിടെ കുഴഞ്ഞുവീണ് എഴുത്തുകാരൻ മരിച്ചു. ‘പ്രഭ ആനമങ്ങാട്’ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ആനമങ്ങാട് എടത്തറത്തൊടി പ്രഭാകരൻ(73) ആണ് മരിച്ചത്. ഇദ്ദേഹം രചിച്ച 92 കഥകളുടെ സമാഹാരമായ ‘ക്യാപ്റ്റൻ കുഞ്ചൻ ഐഎഎസ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് സംഭവം.
എടത്തറ വായനശാലാ പരിസരത്ത് എഴുത്തുകാരൻ പി.സുരേന്ദ്രൻ പുസ്തകം പ്രകാശനം ചെയ്ത ഉടൻ പ്രഭാകരൻ കുഴഞ്ഞുവീഴുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഏറെക്കാലം പ്രവാസിയായിരുന്ന ഇദ്ദേഹം മടങ്ങിയെത്തിയശേഷം സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: ഗീത (ഏലംകുളം). മക്കൾ: പ്രതീഷ് ജൂനി (അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ, പെരിന്തൽമണ്ണ രാംദാസ് ക്ലിനിക് ആൻഡ് നഴ്സിങ് ഹോം), പ്രശോഭ് ജീവൻ(കുവൈത്ത്). മരുമക്കൾ: മീര, നിഷ്ന.
English Summary: Writer collapsed and died at the publishing ceremony of first book