ADVERTISEMENT

ന്യൂഡൽഹി ∙ കഴിഞ്ഞ വർഷവും ഏറ്റവും കൂടുതൽ ദിവസം സമ്മേളിച്ചത് കേരള നിയമസഭയെന്ന് ഡൽഹിയിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പിആർഎസ് ലെജിസ്ലേറ്റിവിന്റെ പഠനറിപ്പോർട്ട്. 41 ദിവസം സഭ ചേർന്നു. ദേശീയ ശരാശരി 21 ദിവസമാണ്. 

സമ്മേളന ദിവസങ്ങളുടെ സമയ ദൈർഘ്യത്തിലും കേരളം ശരാശരിയേക്കാൾ മുകളിലാണ്. ദേശീയ ശരാശരി 5 മണിക്കൂറാണ്. കേരളത്തിൽ ഇത് 6 മണിക്കൂറാണ്. കഴിഞ്ഞ 7 വർഷവും സമ്മേളന ദിവസങ്ങളിൽ കേരള നിയമസഭയാണു മുന്നിൽ. 

ബജറ്റും ബില്ലുകളും ഏറ്റവും കൂടുതൽ സമയം ചർച്ച ചെയ്യുന്നതും കേരളത്തിലാണ്. ബജറ്റ് ചർച്ചയുടെ ദേശീയ ശരാശരി 8 ദിവസമാണെങ്കിൽ കേരളത്തിൽ 14 ദിവസമാണ്. 

മറ്റു സംസ്ഥാനങ്ങൾ 5% ബില്ലുകൾ മാത്രം സഭാ സമിതികളുടെ പരിഗണനയ്ക്കു വിട്ടപ്പോൾ കേരളം 80% ബില്ലുകളും സമിതികൾക്കു വിട്ടു.

ഓർഡിനൻസുകളിലും മുന്നിൽ കേരളം

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഓർഡിനൻസുകൾ പാസാക്കിയതും കേരളം തന്നെ– 15 എണ്ണം. എന്നാൽ, മുൻ വർഷങ്ങളെ അപേക്ഷിച്ച് ഓർഡിനൻസുകളുടെ എണ്ണത്തിൽ കുറവുണ്ടായി. 2021 ൽ 144 ഉം 2020 ൽ 81 ഉം ഓർഡിനൻസുകളാണു കേരളം പാസാക്കിയത്. കഴിഞ്ഞ വർഷം രാജ്യമാകെ 79 ഓർഡിനൻസുകളാണു പുറപ്പെടുവിച്ചത്. കേരളം കഴിഞ്ഞാൽ മഹാരാഷ്ട്രയാണ് രണ്ടാമത്– 13 എണ്ണം. 

English Summary : Kerala is leading in number of conference days and time in legislative assembly session

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com