ADVERTISEMENT

തിരുവനന്തപുരം ∙ മുതിർന്ന നേതാവ് സി.ദിവാകരൻ ചെയർമാനായ ‘പ്രഭാത് ബുക് ഹൗസ്’ ഭരണസമിതി പുനഃസംഘടിപ്പിക്കും. ഇന്നലെ ചേർന്ന സിപിഐ നിർവാഹകസമിതി യോഗത്തിൽ ദിവാകരനെതിരെ കടുത്ത വിമർശനം ഉയർന്നു. എന്നാൽ ‘പ്രഭാതി’ന്റെ ചുമതലയിൽനിന്നു ദിവാകരനെ മാറ്റണമെന്ന ആവശ്യം ഉയർന്നില്ല. അനാവശ്യ വിവാദങ്ങൾ അദ്ദേഹം സൃഷ്ടിക്കുകയാണെന്ന ആക്ഷേപമാണ് ശക്തമായി ഉയർന്നത്. 

‘പ്രഭാത്’ പ്രസിദ്ധീകരിച്ച ദിവാകരന്റെ ആത്മകഥയായ ‘കനൽവഴിയിലൂടെ’ പ്രകാശനച്ചടങ്ങിനോടുള്ള തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന്റെ എതിർപ്പ് സംസ്ഥാന നിർവാഹകസമിതി ചർച്ചയിൽ പ്രകടമായി. ദിവാകരനും ജില്ലാ നേതൃത്വവും തമ്മിൽ പൂർണമായും രസക്കേടിലാണെന്ന സൂചനയാണ് ജില്ലയിൽനിന്നുള്ള നിർവാഹകസമിതി അംഗങ്ങൾ നൽകിയത്. പ്രകാശനച്ചടങ്ങിൽ അധ്യക്ഷനായി നിശ്ചയിച്ചിരുന്ന മന്ത്രി ജി.ആർ.അനിൽ ഇതിന്റെ പേരിൽ പിൻവാങ്ങിയിരുന്നു.

English Summary : Prabhat Book House Management committee may reorganize

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com