ADVERTISEMENT

തിരുവനന്തപുരം ∙ നികുതി കുടിശിക കേസുകളിൽ  ഉൾപ്പെട്ടതടക്കം ഒട്ടേറെ പ്രധാന ഫയലുകൾ ജിഎസ്ടി വകുപ്പിൽ കാണാനില്ല. കടലാസ് രഹിത ഓഫിസ് ആക്കാനുള്ള ശുദ്ധീകരണത്തിലാണ് വിവിധ ഓഫിസുകളിൽ‌ നിന്നു നിർണായക ഫയലുകൾ നഷ്ടമായത്. ഇത്തരം ഫയലുകൾ ഒഴിവാക്കും മുൻപ് ഡിജിറ്റൈസ് ചെയ്യണമെന്നാണു സർക്കാർ നിർദേശം.എന്നാൽ ഇതു ചെയ്യാത്തതിനാൽ ഇപ്പോൾ ഡിജിറ്റലുമില്ല ഒറിജിനിലുമില്ല എന്നതാണു സ്ഥിതി. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഓഡിറ്റിനു വിധേയമായ ഫയലുകൾ, നികുതി നിർണയ കേസുകളിൽ ഉൾപ്പെട്ട ഫയലുകൾ, റവന്യു റിക്കവറി രേഖകൾ തുടങ്ങിയവയാണു നഷ്ടപ്പെട്ടിരിക്കുന്നത്. 

സിഎജി റിപ്പോർട്ടിലെ ഉള്ളടക്കം സംബന്ധിച്ച് നിയമസഭയിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചില രേഖകൾ ജിഎസ്ടി വകുപ്പിനോട് ആരാഞ്ഞിരുന്നു. കമ്മിറ്റിക്ക് ഒറിജിനൽ രേഖകളാണു ഹാജരാക്കേണ്ടത്. ഇതിനായി അന്വേഷിച്ചപ്പോഴാണു ആക്രി വിലയ്ക്കു  ഒഴിവാക്കിയതായി കണ്ടെത്തിയത്. കൊച്ചി മേഖലയിലെ ഓഫിസുകളിൽ നിന്നാണ് ഏറ്റവും കൂടുതൽ ഫയലുകൾ നഷ്ടമായിരിക്കുന്നത്. 

കൊച്ചി രാജ്യവുമായി ബന്ധപ്പെട്ട് ചരിത്ര പ്രാധാന്യമുള്ള ചില ഫയലുകളും ഒഴിവാക്കിയവയുടെ കൂട്ടത്തിലുണ്ടെന്നാണു സൂചന. ഇൗ ഫയലുകൾ പുരാരേഖ വകുപ്പിനു കൈമാറാനും ജിഎസ്ടി വകുപ്പു തയാറായില്ല. ഒന്നാം പിണറായി സർക്കാരിൽ തോമസ് ഐസക് ധനമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെയാണ് നികുതി വകുപ്പ് കടലാസ് രഹിതമാക്കുമെന്നു പ്രഖ്യാപിച്ചത്. അതു കഴിഞ്ഞ് 6 വർഷം ലഭിച്ചിട്ടും രേഖകൾ പൂർണമായി ഡിജിറ്റൈസ് ചെയ്യാൻ വകുപ്പിനു കഴിഞ്ഞില്ല. 

കോവിഡിനു പിന്നാലെ എല്ലാ ജിഎസ്ടി ഓഫിസുകളും പൂർണമായി കടലാസ് രഹിതമാക്കാൻ സർക്കാർ നിർദേശം നൽകി. ഇ–ഓഫിസ് ജിഎസ്ടി വകുപ്പിലേക്കു കൂടി വ്യാപിപ്പിക്കുകയും ചെയ്തു. 

എന്നാൽ, ഇതൊക്കെ ചെയ്യും മുൻപ് പൂർത്തിയാക്കേണ്ട തായിരുന്നു രേഖകളുടെ ഡിജിറ്റൈസേഷൻ.

English Summary: Important files in GST department are missing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com