പ്രകാശ് കാരാട്ട്, ഹാജർ...; പാലക്കാട് വടക്കന്തറയിൽ ഒന്നാം ക്ലാസിൽ പഠിച്ച സ്കൂളിൽ കാരാട്ട് വീണ്ടുമെത്തി
Mail This Article
പാലക്കാട് ∙ സ്കൂളും പൂർവവിദ്യാർഥിയും തമ്മിലുള്ള സംഗമമായിരുന്നു അത്; 70 വർഷത്തിനുശേഷം. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടാണു പൂർവവിദ്യാർഥി. വിദ്യാലയം പാലക്കാട് വടക്കന്തറ ഡോ.നായർ ഗവ. യുപി സ്കൂളും. 1953ൽ 8 മാസം അദ്ദേഹം ഇവിടെ ഒന്നാം ക്ലാസിൽ പഠിച്ചിരുന്നു. അന്നു സ്കൂൾ വിട്ടുപോയ കുട്ടി ഇന്നലെ രാവിലെ 9നു വീണ്ടും ഹാജരായി. ക്ലാസ് മുറിയിൽ ഇപ്പോഴത്തെ ഒന്നാം ക്ലാസുകാരെ ചേർത്തുപിടിച്ചും കൈ കൊടുത്തും അദ്ദേഹം വീണ്ടും അന്നത്തെ കുട്ടിയായി.
1948ൽ ബർമയിലായിരുന്നു (ഇപ്പോഴത്തെ മ്യാൻമർ) പ്രകാശ് കാരാട്ടിന്റെ ജനനം. പിതാവ് എലപ്പുള്ളി കാരാട്ട് ചുണ്ടുള്ളി പത്മനാഭൻ നായർ അവിടെ ബ്രിട്ടിഷ് റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ രാധയുടെ വീട് വടക്കന്തറ തരവനാട്ട് ലെയ്നിൽ. ജനിച്ച് അധികം വൈകാതെ അമ്മയ്ക്കൊപ്പം വടക്കന്തറയിലെത്തിയ കാരാട്ട് പിന്നീട് 5 വർഷം ഇവിടെയായിരുന്നു. അക്കാലത്തായിരുന്നു സ്കൂൾ പഠനം. പിന്നീട് അച്ഛന്റെ അടുത്തേക്കുപോയി.
English Summary : Prakash Karat returned to school he studied first standard in Palakkad