മോൻസന്റെ സിംഹാസനത്തിൽ തലപ്പാവ് ധരിച്ച് റഹീം ഇരിക്കുന്ന വ്യാജ വിഡിയോ: യുവാവ് അറസ്റ്റിൽ
Mail This Article
ആറന്മുള∙ എ.എ. റഹീം എംപിയെ അപകീർത്തിപ്പെടുത്തിയുളള വ്യാജചിത്രവും വിഡിയോയും പ്രചരിപ്പിച്ചെന്ന കേസിൽ ആറന്മുള കോട്ട സ്വദേശി അനീഷിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ജില്ലയിലെ ചെറുതുരുത്തിയിൽ നിന്നുള്ള പൊലീസ് സംഘം ഇന്നലെ പുലർച്ചെ വീട്ടിലെത്തിയാണ് അനീഷിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ബിജെപി പ്രവർത്തകനാണെന്നു പൊലീസ് പറഞ്ഞു.
പുരാവസ്തു തട്ടിപ്പു കേസിൽ ജയിലിലായ മോൻസൺ മാവുങ്കലിന്റെ വീട്ടിലെ സിംഹാസനത്തിൽ തലപ്പാവ് ധരിച്ച് എ.എ. റഹീം ഇരിക്കുന്ന വ്യാജചിത്രമുളള 28 സെക്കൻഡ് ദൈർഘ്യമുളള വിഡിയോ പ്രചരിപ്പിച്ചുവെന്നാണ് കേസ്. കേസിൽ തൃശൂർ സ്വദേശി നിഷാദ്, കൊല്ലം മയ്യനാട് സ്വദേശി ശ്രീജേഷ് എന്നിവരും പ്രതികളാണ്. വിഡിയോ അപകീർത്തികരമാണെന്നു വ്യക്തമാക്കി എ.എ. റഹീം എംപിയാണ് പരാതി നൽകിയത്.
English Summary : Youth arrested on aa rahim fake video case