ADVERTISEMENT

കൊച്ചി ∙ ലക്ഷദ്വീപിലേക്കുള്ള കപ്പൽ യാത്രക്കാർക്കുള്ള സുരക്ഷാമാനദണ്ഡങ്ങൾ കർശനമാക്കി. പുറങ്കടലിൽ കപ്പലുകളിലേക്കു യാത്രക്കാർ കയറുമ്പോഴും ഇറങ്ങുമ്പോഴും ലൈഫ് ജാക്കറ്റ് ഉൾപ്പെടെ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ലെന്നു കണ്ടെത്തിയതിനെത്തുടർന്നാണു നടപടി. 

ആന്ത്രോത്ത് ദ്വീപിനുസമീപം പുറങ്കടലിൽ നിർത്തിയിട്ട കപ്പലിലേക്കു കയറുന്നതിനിടെ തിരയിൽപ്പെട്ടിളകിയ ബോട്ടിൽനിന്നു യാത്രക്കാരൻ കടലിൽ തെറിച്ചുവീഴുന്ന ദൃശ്യം വെള്ളിയാഴ്ച ‘മനോരമ’ പ്രസിദ്ധീകരിച്ചിരുന്നു. കിൽത്താൻ ദ്വീപ് സ്വദേശി പിട്ടിയപുറം മുഹമ്മദ് ഇർഫാൻ, എംവി കവരത്തി കപ്പലിലെ യാത്രയ്ക്കിടെ പകർത്തിയ ചിത്രമാണു അധികൃതരുടെ കണ്ണു തുറപ്പിച്ചത്.

ബോട്ടിൽ യാത്ര ചെയ്യുമ്പോഴും കയറുമ്പോഴും ഇറങ്ങുമ്പോഴും ലൈഫ് ജാക്കറ്റ് നിർബന്ധമാക്കി. ഇതു ലംഘിക്കുന്ന ബോട്ടുകളെ വിലക്കുപട്ടികയിൽപെടുത്തും. യാത്രക്കാരെ എത്തിക്കുന്ന ബോട്ടുകളുടെയും നാടൻവള്ളങ്ങളുടെയും യോഗ്യത പ്രാദേശികസമിതി സാക്ഷ്യപ്പെടുത്തണം. ലൈസൻസ് ഉറപ്പുവരുത്തണം. ബോട്ടുകളിൽ യാത്രക്കാരെ കുത്തിനിറച്ചാലും നടപടിയുണ്ടാകും.

English Summary: Action for secure travel to Lakshadweep

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com