ADVERTISEMENT

പെരിന്തൽമണ്ണ (മലപ്പുറം) ∙ ജില്ലാ ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിച്ച സർജിക്കൽ വാർഡിലും വാർഡിനോടു ചേർന്ന വരാന്തയിലുമായി കണ്ടെത്തിയത് 8 മൂർഖൻ കുഞ്ഞുങ്ങളെ. ഇതേ തുടർന്ന് രോഗികളെ മെഡിക്കൽ വാർഡിലേക്കും പ്രീ ഓപ്പറേറ്റീവ് വാർഡിലേക്കും മാറ്റി സർജിക്കൽ വാർഡ് അടച്ചു. സൗകര്യക്കുറവ് പരിഗണിച്ച് രോഗികളെ ആശുപത്രിയിലേക്കു പ്രവേശിപ്പിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി. 

കഴിഞ്ഞ 3 ദിവസത്തിനിടെയാണ് ഇത്രയും പാമ്പുകളെ കണ്ടെത്തിയത്. 8 രോഗികൾ സർജിക്കൽ വാർഡിൽ കിട‌ത്തിച്ചികിത്സയിലുണ്ടായിരുന്നു. വാർഡിനു സമീപം അടഞ്ഞു കിടക്കുന്ന എമർജൻസി ഓപ്പറേഷൻ തിയറ്ററിലും പാമ്പിനെ കണ്ടെത്തി. 4 പാമ്പുകളെ ജീവനക്കാരും നാലെണ്ണത്തിനെ ജില്ലാ ട്രോമാകെയർ സ്‌റ്റേഷൻ യൂണിറ്റ് റെസ്‌ക്യു സംഘത്തിന്റെ പരിശോധനയിലുമാണ് കണ്ടെത്തിയത്.  

സർജിക്കൽ വാർഡിന്റെ പിറകുവശം കാടുപിടിച്ചു കിടക്കുകയാണ്. ആശുപത്രി പരിസരത്തെ കാടും പരിസരവും ഇന്ന് വെട്ടിത്തെളിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു പറഞ്ഞു. 

English Summary : Cobra in Perinthalmanna District Hospital surgical ward

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com