ADVERTISEMENT

തിരുവനന്തപുരം ∙ കാസർകോട് ആസ്ഥാനമായുള്ള കേരള കേന്ദ്ര സർവകലാശാലയുടെ ക്യാപ്പിറ്റൽ സെന്ററിനും ക്യാംപസിനുമായി നെടുമങ്ങാട് താലൂക്കിലെ വട്ടപ്പാറയ്ക്കു സമീപം 9 ഏക്കർ ഭൂമി അനുവദിക്കാൻ റവന്യു സെക്രട്ടേറിയറ്റ് തീരുമാനിച്ചു. തിരുവനന്തപുരം നഗരത്തിൽനിന്നു 15 കിലോമീറ്റർ അകലെ പ്രധാന പാതയിൽനിന്ന് അൽപം മാറിയാണു ഭൂമി. 

നിലവിൽ തിരുവനന്തപുരം പട്ടത്ത് വാടകക്കെട്ടിടത്തിൽ ഒരു പഠന പ്രോഗ്രാമുമായാണ് ക്യാപ്പിറ്റൽ ക്യാംപസിന്റെ പ്രവർത്തനം. ഇപ്പോഴത്തെ സ്ഥലം കൈമാറിയാൽ ക്യാംപസും കെട്ടിടങ്ങളും സജ്ജമാക്കി 7 പ്രോഗ്രാമുകൾ ആരംഭിക്കാനാണു ലക്ഷ്യമിടുന്നതെന്ന് അറിയുന്നു. സർവകലാശാലയ്ക്കായി 2014 ൽ 5 ഏക്കർ മറ്റൊരിടത്തു കണ്ടെത്തിയെങ്കിലും കൈമാറാനായിരുന്നില്ല. ഇപ്പോൾ കണ്ടെത്തിയ ഭൂമി സർവകലാശാലാ അധികൃതർ കഴിഞ്ഞ ദിവസം സന്ദർശിച്ച് തൃപ്തി രേഖപ്പെടുത്തി.

English Summary : Central University, Thiruvananthapuram center has nine acres of land

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com