സർക്കാരുകളുടെ തെറ്റായ നയങ്ങളെ എതിർക്കും: സുകുമാരൻ നായർ
Mail This Article
ചങ്ങനാശേരി ∙ എൻഎസ്എസിനെ ഏതു പ്രതിസന്ധിയിൽ നിന്നും സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ ആത്മാവു സംരക്ഷിക്കുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എൻഎസ്എസ് ബജറ്റ് സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘തെറ്റുചെയ്തവർക്കാണ് ഇറങ്ങിപ്പോകേണ്ടി വന്നത്. ഒരു ഗ്രൂപ്പിസവുമില്ലാതെ ഒരേ മനസ്സോടെ എൻഎസ്എസ് ബജറ്റ് സമ്മേളനം പൂർത്തിയാക്കാൻ സാധിച്ചു. എന്നെപ്പോലെ ഇത്രയും വ്യക്തിഹത്യ നേരിടേണ്ടിവന്ന മറ്റൊരാൾ ഉണ്ടാകില്ല’ – സുകുമാരൻ നായർ പറഞ്ഞു
സമുദായനീതിക്കും സാമൂഹികനീതിക്കും വേണ്ടിയുള്ള നിലപാടുകൾ എൻഎസ്എസിന് എന്നുമുണ്ടാകും. സർക്കാരുകളുടെ തെറ്റായ നയങ്ങളെ എതിർക്കുകയും നല്ല കാര്യങ്ങളോടു സഹകരിക്കുകയും ചെയ്യുക എന്ന നയം തുടരും. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര നിലപാടായിരിക്കും.
എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളിൽ അംഗപരിമിതർക്കുള്ള സംവരണം സംബന്ധിച്ച ഉത്തരവുകളിൽ ഇപ്പോഴും അവ്യക്തതയുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.
English Summary : Will oppose wrong policies of governments says G Sukumaran Nair