കുഞ്ഞുകാര്യമല്ല, കുഞ്ഞിരാമനും പെൻഷൻ കിട്ടി 102-ാം വയസ്സിൽ!
Mail This Article
എഴുകോൺ ∙ കുഞ്ഞുരാമൻ അത്ര കുഞ്ഞല്ല, വയോധികനായെന്നു സർക്കാരും സമ്മതിച്ചു. അങ്ങനെ 102-ാം വയസ്സിൽ തേടിയെത്തി വാർധക്യ കാല പെൻഷൻ. എഴുകോൺ പഞ്ചായത്തിലെ കാരുവേലിൽ പറങ്കിമാംവിള വീട്ടിൽ കുഞ്ഞിരാമനാണ് പ്രായത്തിൽ സെഞ്ചുറി പിന്നിട്ട ശേഷം സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താവായത്.
അതിദരിദ്ര വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരെ കണ്ടെത്തി ആനുകൂല്യങ്ങൾ നൽകുന്ന സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുഞ്ഞിരാമനും പെൻഷൻ അനുവദിച്ചത്. റേഷൻ കാർഡും ആധാർ കാർഡും ഉൾപ്പെടെയുള്ള അടിസ്ഥാന രേഖകൾ പഞ്ചായത്ത് മുൻകയ്യെടുത്തു ശരിയാക്കുകയായിരുന്നു. ബാങ്ക് അക്കൗണ്ടും തുറന്നു കൊടുത്തു.
അവിവാഹിതനാണ് കുഞ്ഞിരാമൻ. കളരി, മർമ വിദ്യകൾ വശമുണ്ട്. അരിയാഹാരം കഴിക്കാറില്ല. പയർ ഉൾപ്പെടെയുള്ള ധാന്യങ്ങളാണ് ആഹാരം. ഇതും പഞ്ചായത്ത് നൽകുന്നുണ്ട്.
English Summary: 102 year old man got pension