ADVERTISEMENT

പുൽപള്ളി(വയനാട്) ∙ പുൽപള്ളി സഹകരണ ബാങ്ക് വായ്പത്തട്ടിപ്പു കേസിൽ മുൻ ബാങ്ക് ഡയറക്ടർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എം.പൗലോസിനെ(60) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെ വീട്ടിൽ നിന്നു കസ്റ്റഡിയിലെടുത്ത പൗലോസിന്റെ അറസ്റ്റ് രാത്രിയോടെ രേഖപ്പെടുത്തി. 

തട്ടിപ്പിനിരയായ പറമ്പക്കാട്ട് ദാനിയേൽ–സാറാക്കുട്ടി ദമ്പതിമാരുടെ പേരിലുള്ള വായ്പയ്ക്ക് ബാങ്കിൽ ഡയറക്ടറായിരുന്ന പൗലോസ് ശുപാർശ ചെയ്തെന്നും ഭൂമിക്ക് കൂടിയ വില നിർണയിക്കാൻ വ്യാജരേഖ ചമച്ചെന്നുമാണ് കേസ്. തങ്ങളറിയാതെ വൻതുക വായ്പ വാങ്ങിയെന്ന് കഴിഞ്ഞ ഒക്ടോബറിലാണ് ദമ്പതിമാർ  പരാതി നൽകിയത്. സഹോദരഭാര്യ നൽകിയ മറ്റൊരു കേസിൽ പൗലോസിന് ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.  സഹോദരൻ ഷാജിയുടെ സ്ഥലം പണയപ്പെടുത്തിയെടുത്ത വായ്പ തിരിച്ചടച്ചില്ലെന്നും പണയസംഖ്യ തിരിമറി നടത്തിയെന്നുമായിരുന്നു ഭാര്യ ദീപയുടെ പരാതി. 

English Summary: Wayanad Pulpally Bank Scam Former Bank Director arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com