ADVERTISEMENT

തിരുവനന്തപുരം ∙ പുതിയ ചീഫ് സെക്രട്ടറിയായി ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിനെയും സംസ്ഥാന പൊലീസ് മേധാവിയായി ഫയർ ഫോഴ്സ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബിനെയും നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇരുവരും 30നു സ്ഥാനമേൽക്കും. 

നിലവിലെ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിയും സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തും 30ന് വിരമിക്കും. ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിയുടെ സേവനത്തിനു മന്ത്രിസഭ കൃതജ്ഞത രേഖപ്പെടുത്തി. ഭരണ നിർവഹണത്തിൽ നൽകിയ സഹകരണത്തിനു മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ചീഫ് സെക്രട്ടറി നന്ദി പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് യുപിഎസ്‌സി അംഗീകരിച്ച 3 പേരുടെ പാനൽ വി.പി.ജോയ് വായിച്ചപ്പോൾ രണ്ടാമത്തെ പേരുകാരനായ ഷെയ്ഖ് ദർവേഷ് സാഹിബിനെ നിയമിക്കാനാണ് തീരുമാനം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മന്ത്രിമാർ അഭിപ്രായം പറഞ്ഞില്ല.

സംസ്ഥാനത്തിന്റെ 48–ാം ചീഫ് സെക്രട്ടറിയാണു വേണു. ആലപ്പുഴ പൂന്തുറ സ്വദേശി വാസുദേവപ്പണിക്കരുടെയും കോഴിക്കോട് മെഡിക്കൽ കോളജിൽ ഡോക്ടറായിരുന്ന പി.ടി.രാജമ്മയുടെയും മകൻ. എംബിബിഎസിനു ശേഷമാണ് സിവിൽ സർവീസിൽ ചേർന്നത്. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഭാര്യ: തദ്ദേശ അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. മക്കൾ: കല്യാണി, ശബരി.

ആന്ധ്ര സ്വദേശി ഷെയ്ഖ് ദർവേഷ് സാഹിബ് 1990 ബാച്ച് ഐപിഎസ് ഓഫിസറാണ്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായും ഗവർണറുടെ എഡിസിയായും പ്രവർത്തിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ ദൗത്യത്തിന്റെ ഭാഗമായി കൊസോവയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഐജി, എഡിജിപി തസ്തികകളിൽ വിജിലൻസിലും ക്രൈംബ്രാഞ്ചിലും പ്രവർത്തിച്ചു. ഭാര്യ: ഷെയ്ഖ് ഫരീദ ഫാത്തിമ. മക്കൾ: ഡോ.അയിഷ ആലിയ, ഫറാസ് മുഹമ്മദ്.

English Summary: Dr V. Venu chief secretary; Dr Shaik Darvesh Saheb kerala police chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com