ADVERTISEMENT

തിരുവനന്തപുരം∙ അംഗത്വം ചേർക്കുകയും വോട്ടു രേഖപ്പെടുത്തുകയും ചെയ്യേണ്ട ‘ആപ്’ തുടർച്ചയായി തകരാറിലായതോടെ യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ഗതിവേഗം കുറഞ്ഞു. രണ്ടാം ദിനമായ ഇന്നലെ വൈകിട്ടു വരെ 1,34,000 പേരാണ് ആകെ അംഗങ്ങളായത്. ഒരു നിയമസഭാ മണ്ഡലത്തിൽ ശരാശരി 1000 പേരെ ഇതുവരെ അംഗങ്ങളാക്കാൻ കഴിയാത്തത് വീഴ്ചയായാണ് എല്ലാ വിഭാഗങ്ങളും കരുതുന്നത്. ആദ്യ ദിനങ്ങളിൽ തന്നെ അംഗത്വം കുതിച്ചുയരാവുന്ന വാശിയോടെയാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്.

അംഗങ്ങളെ ചേർക്കാനായി നിയോഗിക്കപ്പെട്ട എൻറോളർമാർ പൊതുവിൽ നിരാശരാണ്. ‘ആപ്’ കാര്യക്ഷമമായി പ്രവർത്തിക്കാത്തതിനാൽ ദിവസം മുഴുവൻ ശ്രമിച്ചാലും 20–30 പേരെ മാത്രമേ അംഗങ്ങളാക്കാൻ കഴിയുന്നുള്ളൂവെന്നാണ് അവർ നേതാക്കളെ ധരിപ്പിക്കുന്നത്. അംഗത്വം എടുക്കുന്നതിനൊപ്പം തന്നെയാണ് വോട്ടും ചെയ്യേണ്ടത്.

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് എ വിഭാഗത്തിന്റെ രാഹുൽ മാങ്കൂട്ടത്തിലും ഐയുടെ അബിൻ വർക്കി കോടിയാട്ടുമാണ് മുഖാമുഖം. എന്നാൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് എ–ഐ മത്സരം മാത്രമല്ല. എല്ലാ ജില്ലകളിലും രണ്ടിൽ കൂടുതൽ പേർ പ്രസിഡന്റ് പദത്തിനായി രംഗത്തുണ്ട്. വാശിയോടെ 6 പേർ വരെ മത്സരിക്കുന്ന ജില്ലകളുമുണ്ട്. ബക്രീദ് അവധി ദിനങ്ങൾ കൂടി കഴിയുമ്പോൾ അംഗത്വവിതരണം കൂടുതൽ ഉഷാറാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ. ‘ആപ്പിന്റെ’ പ്രശ്നം എല്ലാ വിഭാഗങ്ങളും യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തി.

English Summary: Youth Congress election affected due to app error

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com