ADVERTISEMENT

കാളികാവ് (മലപ്പുറം) ∙ കഥ പറഞ്ഞും കവിത ചൊല്ലിയും സ്കൂൾ വിദ്യാർഥികളോട് സംവദിക്കുന്നതിനിടെ റിട്ട.അധ്യാപകൻ കുഴഞ്ഞു വീണുമരിച്ചു. കാളികാവ് ചോലശ്ശേരി ഫസലുദ്ദീൻ (63) ആണ് വീടിനു സമീപത്തുള്ള ആമപ്പൊയിൽ ഗവ.എൽപി സ്കൂളിൽ കുട്ടികളോട് സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തുന്നതിന് മുൻപേ മരിച്ചു.

വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കഥോത്സവ’ത്തിന്റെ ഭാഗമായി ക്ലാസെടുക്കുന്നതിനിടെയാണ് സംഭവം. അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 30 വർഷം അധ്യാപകനായിരുന്ന ഫസലുദ്ദീൻ 5 വർഷം മുൻപാണ് വിരമിച്ചത്. 

ക്ലാസെടുക്കുന്നതിനിടെ കസേരയിലേക്ക് ഇരിക്കുകയും തുടർന്ന് നിലത്തേക്ക് വീഴുകയുമായിരുന്നു. വിരമിച്ചെങ്കിലും പ്രദേശത്തെ സ്‌കൂളുകളിലും കോളജുകളിലും ക്ലാസെടുത്തും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കൗൺസലിങ് നൽകിയും സജീവമായിരുന്നു. ജമാഅത്തെ ഇ‌സ്‌ലാമി കാളികാവ് മേഖലാ ഭാരവാഹിയായിരുന്നു. കബറടക്കം ഇന്ന് 9ന് കാളികാവ് ജുമാ മസ്ജിദിൽ.

അടയ്ക്കാക്കുണ്ട് ജിഎൽപി സ്‌കൂളിലെ പ്രധാന അധ്യാപിക റസിയയാണ് ഭാര്യ. മക്കൾ: ഡോ. ഇർഫാന, ഡോ. ആഷിഖ, ഹിബ ഫഹ്‌മി, ഫാത്തിമ ഹെന്ന. മരുമക്കൾ: അനീസ്, സലാഹ്, അമീൻ നവാസ്.

English Summary: Retired Teacher Collapses and Died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com