ADVERTISEMENT

കോഴിക്കോട് ∙ എസ്ബി ഐ ഫുട് ബോൾ ടീം ഗോൾ കീപ്പർ എൻ.നൗഫൽ (38) അന്തരിച്ചു. പയമ്പ്ര പുറായിൽ നങ്ങാറിയിൽ റിട്ട. സബ് ഇൻസ്പെക്ടർ മരക്കാരിന്റെയും കാരന്തൂർ കോട്ടുപൊയിൽ ആയിശയുടെയും മകനാണ്. എസ്ബിഐ മാനാഞ്ചിറ ശാഖയിൽ അസി. മാനേജരായിരുന്നു. ജനാസ നമസ്കാരം ഇന്നു രാവിലെ 11ന് വെള്ളിമാടുകുന്ന് എൻജിഒ ക്വാർട്ടേഴ്സ് കാഞ്ഞിരത്തിങ്കൽ ജുമാ മസ്ജിദിൽ. രണ്ടു തവണ സന്തോഷ് ട്രോഫിയിൽ കേരളത്തിനായി കളിച്ചിട്ടുണ്ട്.  ഭാര്യ: റിസ്‌വാന. മക്കൾ: ആദം അയാഷ്, ആയിഷ അലേഹ.

English Summary : SBI football player N. Naufal passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com