ADVERTISEMENT

ന്യൂഡൽഹി/കൊച്ചി ∙ മാധ്യമപ്രവർത്തകനായ ഷാജൻ സ്കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. വ്യാജവാർത്ത നൽകി വ്യക്തിപരമായി അധിക്ഷേപിച്ചെന്ന പി.വി.ശ്രീനിജിൻ എംഎൽഎയുടെ പരാതിയിലാണ് ഷാജനെതിരായ പൊലീസ് കേസ്. ഇതിൽ അറസ്റ്റ് ഒഴിവാക്കാൻ ഷാജൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. 

ഷാജൻ നടത്തിയത് അപകീർത്തികരമായ പരാമർശങ്ങളുടെ പരിധിയിൽ വരാമെങ്കിലും എസ്‍സി/എസ്ടി നിയമത്തിൽപ്പെടില്ലെന്നു കോടതി വാക്കാൽ നിരീക്ഷിച്ചു. കേസ് ഇനി മൂന്നാഴ്ചയ്ക്കു ശേഷം പരിഗണിക്കും.  

ഇതേസമയം, ഒരു കുറ്റകൃത്യത്തെക്കുറിച്ച് മാധ്യമപ്രവർത്തകന് അറിവുണ്ടെന്ന കാരണത്താൽ ക്രിമിനൽ നടപടിച്ചട്ടം പാലിക്കാതെ മൊബൈൽ ഫോൺ പിടിച്ചെടുക്കരുതെന്നു കേരള ഹൈക്കോടതി നിർദേശിച്ചു.

ക്രിമിനൽ കേസിൽ പ്രതിയും സാക്ഷിയും അല്ലാതിരുന്നിട്ടും മൊബൈൽ ഫോൺ പിടിച്ചെടുത്തതു ചോദ്യംചെയ്തു മാധ്യമ പ്രവർത്തകൻ പത്തനംതിട്ട സ്വദേശി ജി.വിശാഖൻ നൽകിയ ഹർജിയിലാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്ക‍‍ൃഷ്ണന്റെ നിരീക്ഷണം. ഷാജൻ സ്‌കറിയയെ കണ്ടെത്താൻ പൊലീസ് തന്റെ വീട്ടിൽ സേർച് വാറന്റില്ലാതെ പരിശോധന നടത്തിയയെന്നു ഹർജിക്കാരൻ പറഞ്ഞു

തുടർന്ന്, ഏതു സാഹചര്യത്തിലാണ് ഫോൺ പിടിച്ചെടുത്തതെന്നു വ്യക്തമാക്കി പത്തനംതിട്ട എസ്എച്ച്ഒ സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു. ഹർജി 21നു വീണ്ടും പരിഗണിക്കും.

English Summary: Supreme Court prevent Shajan Skariah arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com