ADVERTISEMENT

തിരുവനന്തപുരം ∙ ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ നിന്നു വിഴിഞ്ഞം തുറമുഖത്തേക്കു നിർമിക്കുന്ന ടണൽ റെയിൽപാതയുടെ രൂപരേഖയായി. 2024 ജനുവരിയിൽ തുടങ്ങി 42 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കും.

തുരങ്കം നിർമിക്കുമ്പോൾ പുറത്തു നിന്ന് കൂടുതൽ നിർമാണ സാമഗ്രികൾ കൊണ്ടു വരുന്നതിനു പകരം തുരങ്കത്തിനുള്ളിലുള്ള പാറയും മണ്ണും കോൺക്രീറ്റ് ലൈനിങ് നൽകി ബലപ്പെടുത്തുന്ന ന്യൂ ഓസ്ട്രിയൻ ടണലിങ് മെത്തേഡ് (എൻഎടിഎം) സ്വീകരിക്കാൻ തീരുമാനമായി.

Read Also: കെ. സുരേന്ദ്രന്റേത് പാർട്ടി നിലപാടല്ല: തുറന്നടിച്ച് ശോഭ; വേഗറെയിലിൽ ബിജെപിയിൽ കല്ലുകടി

നിർമിച്ചു മുന്നോട്ടു പോകുന്നതനുസരിച്ചു സാഹചര്യങ്ങൾക്ക് യോജിച്ച രീതിയിൽ ചുറ്റുമുള്ള മണ്ണിനെയും പാറയെയും ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. മറ്റു മാതൃകകളെ അപേക്ഷിച്ച് ചെലവു കുറവാണ്. ഇവിടെ നിന്നു നീക്കം ചെയ്യുന്ന മണ്ണ് നിർമാണ ജോലികൾക്ക് ഉപയോഗിക്കാനാകും.

English Summary : Balaramapuram Vizhinjam tunnel railway construction in January

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com