ADVERTISEMENT

തിരുവനന്തപുരം∙ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി കായംകുളം എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയത് അന്വേഷിച്ച സമിതി ഈയാഴ്ച കേരള സർവകലാശാലാ വൈസ് ചാൻസലർക്ക് റിപ്പോർട്ട് നൽകും. കോളജിനും കൊമേഴ്സ് വകുപ്പിനും വീഴ്ച സംഭവിച്ചു എന്നാണ് റജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ അധ്യക്ഷനായ സമിതിയുടെ കണ്ടെത്തൽ എന്ന് അറിയുന്നു. കോളജിന് ഏതൊക്കെ കാര്യങ്ങളിൽ വീഴ്ച സംഭവിച്ചു എന്നും അത് എത്രത്തോളം ഗുരുതരം ആണെന്നും അതിന് ഉത്തരവാദികൾ ആരെന്നും സമിതി റിപ്പോർട്ടിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിൻഡിക്കറ്റ് യോഗം റിപ്പോർട്ടു ചർച്ച ചെയ്തു നടപടി സ്വീകരിക്കും. 

English Summary : SFI leaders admission using fake certificate Failure of college and department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com