ADVERTISEMENT

‘താൻ ആരും വന്നാലും നോക്കാം ... നോക്കാം എന്നു പറയുന്നതെന്തിനാ ? എന്നു പറഞ്ഞു ഞാൻ ഉമ്മൻ ചാണ്ടിയോടു വഴക്കിടുമായിരുന്നു. 

ഉടൻ കുഞ്ഞൂഞ്ഞ് പറയും. ‘ഞാൻ നോക്കും. സഹായിക്കും...’ 

എടോ അതു കുഴപ്പമാണ് എന്നു ഞാൻ ഓർമിപ്പിച്ചാലും കുഞ്ഞൂഞ്ഞിന് അക്കാര്യത്തിൽ കൃത്യം നിലപാടുണ്ട്. ‘ഒരു കുഴപ്പവും വരില്ല. പാവങ്ങളാണു വരുന്നവരൊക്കെ. അവരെ സഹായിക്കണം. അത് കർത്താവിന്റെ വചനമാണ്’ എന്നാണു കുഞ്ഞുകുഞ്ഞിന്റെ നിലപാട്. 

എന്റെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നുണ്ട്, ബാലജന സഖ്യത്തിൽ മികവു തെളിയിച്ച ആ മിടുക്കനെ കാണാൻ ചെന്ന ദിവസം. നേതൃപാടവമുള്ളയാളാണെന്നും കെഎസ്‌യുവിലേക്ക് കൊണ്ടുവരണമെന്നും മനസ്സിലാക്കിയാണ് ഞാൻ ആലപ്പുഴയിൽനിന്നു കോട്ടയത്ത് ബോട്ടിറങ്ങി പുതുപ്പള്ളിയിലെ വീട്ടിൽ ചെന്നത്. കെഎസ്‌യുവിന്റെ പ്രസിഡന്റ് ആകണമെന്നു ഞാൻ ആവശ്യപ്പെട്ടു. ‘ഞാനോ’ എന്ന മറുചോദ്യം ഉയർന്നെങ്കിലും അധികം വൈകാതെ സമ്മതമായി. പിന്നീടുണ്ടായതെല്ലാം ചരിത്രം. 

ഞാൻ കോട്ടയത്ത് ഏറ്റവും കൂടുതൽ ഉറങ്ങിയിട്ടുള്ളത് പുതുപ്പള്ളിയിലെ ആ വീട്ടിലാണ്. ഉമ്മൻ ചാണ്ടിയുടെ പിതാവ് പറയുമായിരുന്നു. ‘മോൻ ഇവിടെ വന്നു കിടന്നേക്കണം കേട്ടോ’. ഏറ്റവും കൂടുതൽ ഭക്ഷണം കഴിച്ചതും ആ വീട്ടിൽനിന്നാണ്. കോട്ടയത്ത് ബോട്ട് ഇറങ്ങിക്കഴിഞ്ഞാൽ കോൺഗ്രസ് ഓഫിസിൽ കിടക്കാൻ സമ്മതിക്കില്ല. അപ്പോൾ നാലണയൊക്കെ കൊടുത്തു പുതുപ്പള്ളിയിൽ പോയി ഇറങ്ങും. പിന്നെ ‍ഡൽഹിയിൽ പോകുന്ന വരെയും അങ്ങനെയായിരുന്നു. 

കേരളത്തിൽ പാർട്ടിയെ വളർത്തിയതു മാത്രമല്ല, നിലനിർത്തിയതും ഉമ്മൻ ചാണ്ടിയായിരുന്നു. കെഎസ്‌യുവിന്റെ വളർച്ചയാണു കോൺഗ്രസിനെ വളർത്തിയത്. അതിൽ പ്രധാന പങ്കുവഹിച്ചത് ഉമ്മൻ ചാണ്ടിയാണ്. - വയലാർ രവി 

English Summary : Vayalar Ravi remembers Oommen Chandy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com