ADVERTISEMENT

ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരളത്തിനും കോൺഗ്രസിനും മാത്രമല്ല, രാജ്യത്തിനുതന്നെയും പരിഹരിക്കാനാവാത്ത നഷ്ടമാണുണ്ടാക്കിയത്. അഗാധമായ ഈ ദുഃഖം ഞാനും പങ്കിടുന്നു. കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി വിപുലമായ സംഭാവനകൾ നൽകിയ സമുന്നതമായ വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടി. ജനങ്ങൾക്ക് അദ്ദേഹത്തിൽ പൂർണവിശ്വാസമുണ്ടായിരുന്നു. തങ്ങളുടെ പരാതികൾ കേൾക്കാനും താൽപര്യങ്ങൾ അറിയാനും അദ്ദേഹത്തിനാകുമെന്നും അവർക്കു ബോധ്യമുണ്ടായിരുന്നു. എംഎൽഎയായും മുഖ്യമന്ത്രിയായും അൻപതിലേറെ വർഷങ്ങൾ അദ്ദേഹം ഏറ്റവും സാധാരണക്കാരുടെയും പാവങ്ങളുടെയും വിളിപ്പുറത്തുണ്ടായിരുന്നു. 

നമ്മുടെ രാഷ്ട്രത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ തത്വങ്ങൾക്കുവേണ്ടി എന്നും ഉറച്ചുനിന്ന യഥാർഥ ദേശസ്നേഹിയായിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ ഔദാര്യവും സഹാനുഭൂതിയും രാഷ്ട്രീയവ്യത്യാസങ്ങൾക്കപ്പുറം സൗഹൃദങ്ങൾ നേടിക്കൊടുത്തു. അതു സംസ്ഥാനത്തെ കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിനൊപ്പം അടുത്തു പ്രവർത്തിക്കാൻ കഴിഞ്ഞ നീണ്ട വർഷങ്ങൾ ഞാനെന്നുമോ‍ർക്കും. അദ്ദേഹം നൽകിയ ഉപദേശങ്ങളും ആ സൗഹൃദവും എന്നുമുണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു.

കഠിനമായ രോഗത്തിന്റെ പിടിയിലായ നാളുകളിൽ കുടുംബം നൽകിയ പരിചരണവും കരുതലും അദ്ദേഹത്തിനു ആശ്വാസവും കരുത്തും പകർന്നുനൽകി. വേർപാടിന്റെ ദുഃഖകരമായ ഈ സമയം, ഉമ്മൻ ചാണ്ടി രാജ്യത്തിനും ജനങ്ങൾക്കും നൽകിയ മഹത്തായ സേവനങ്ങളുടെ പൈതൃകമാണു കുടുംബത്തിന് ആശ്വാസവും കരുത്തും പകരേണ്ടത്. 

(ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മയ്ക്ക് സോണിയ ഗാന്ധി എഴുതിയ കത്ത്)

English Summary: Sonia Gandhi condolences on Oommen Chandy death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com