ADVERTISEMENT

തിരുവനന്തപുരം ∙ ഏഴു വർഷത്തിനുള്ളിൽ കേരളത്തിൽ കൊല്ലപ്പെട്ടത് 214 കുട്ടികൾ. കുട്ടികൾക്കെതിരായ അതിക്രമങ്ങളിലും വൻ വർധനയെന്ന് പൊലീസിന്റെ കണക്കുകൾ പറയുന്നു. 2016 മുതൽ 2023 മേയ് വരെ കുട്ടികൾക്ക് എതിരെയുള്ള ആക്രമണങ്ങളുടെ എണ്ണം 31,364 ആണ്. 9,604 കുട്ടികൾക്കു നേരെയാണ് ലൈംഗികാതിക്രമം നടന്നത്. കഴിഞ്ഞ 7 വർഷത്തിനിടെ സംസ്ഥാനത്ത് കൊലപാതകക്കേസുകളിൽ 159 ഇതരസംസ്ഥാനത്തൊഴിലാളികൾ പ്രതികളായി. 118 കേസുകളിലായാണിത്. 

2013ൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻ‍ഡ് ടാക്സേഷൻ നടത്തിയ സർവേയിൽ കേരളത്തിൽ 25 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണു കണ്ടെത്തിയത്. 2021ലെ ആസൂത്രണ ബോർഡ് കണക്കിൽ പറയുന്നത് 34 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ്. 

കോവിഡ് വ്യാപനത്തോടെ ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങിയെങ്കിലും നല്ലൊരു പങ്കും തിരിച്ചെത്തി. ഒട്ടേറെ പുതിയ തൊഴിലാളികളും എത്തിയതിനാൽ മുൻപത്തെക്കാൾ അംഗസംഖ്യ കൂടിയിട്ടുണ്ടാകാമെന്നാണു കരുതുന്നത്.

കേരളത്തിൽ കൊല്ലപ്പെട്ട കുട്ടികള്‍

വർഷം            എണ്ണം

2016                   33

2017                   28

2018                   28

2019                   25

2020                   29

2021                   41

2022                   23

2023 മേയ് വരെ      7

English Summary : 214 children were killed in 7 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com