ADVERTISEMENT

കട്ടപ്പന ∙ ബിസിനസ് ആവശ്യത്തിന് ചൈനയിൽ എത്തിയപ്പോൾ ഹൃദയാഘാതത്തെത്തുടർന്നു മരിച്ച യുവാവിന്റെ മൃതദേഹം 41-ാം ദിവസം വീട്ടിലേക്ക്. കോട്ടയം പേരൂർ തുണ്ടത്തിൽ റെജു ഏബ്രഹാമിന്റെ മകൻ ജിത്തു ഏബ്രഹാം(38) ജൂൺ 20നാണ് ചൈനയിൽ ഹൃദയാഘാതം മൂലം മരിച്ചത്. 5 വർഷമായി കുടുംബസമേതം അബുദാബിയിൽ ബിസിനസ് ചെയ്തു വരികയായിരുന്നു. ബിസിനസ് ആവശ്യത്തിനായി ചൈനയിൽ എത്തിയപ്പോഴാണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ നിയമപരമായ കടമ്പകൾ ഉള്ളതിനാൽ ഏറെ ബുദ്ധിമുട്ട് നേരിട്ടു. 

കുടുംബാംഗങ്ങളുടെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമായി 30നു രാത്രി ചെന്നൈ വിമാനത്താവളത്തിൽ മൃതദേഹം എത്തിക്കുമെന്ന് ഇന്ത്യൻ എംബസിയിൽ നിന്ന് ബന്ധുക്കൾക്ക് അറിയിപ്പു ലഭിച്ചു. സംസ്‌കാരം 31ന് ഉച്ചയ്ക്ക് ഒന്നിന് പേരൂർ മർത്തശ്മൂനി യാക്കോബായ പള്ളിയിൽ. ഭാര്യ: എഴുകുംവയൽ മുതുപ്ലാക്കൽ അഞ്ജു വർഗീസ്. മക്കൾ: ഹന്നാ മർത്ത, ഡേവിഡ്, സാറാ ആൻ.

English Summary : Body of the young man who died in China will be brought home on the 41st day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com