തിരുത്തില്ല, മാപ്പുമില്ല: എം.വി. ഗോവിന്ദൻ
Mail This Article
×
തിരുവനന്തപുരം ∙ വിവാദമായ ‘മിത്ത്’ പരാമർശത്തിൽ എ.എൻ.ഷംസീർ മാപ്പുപറയണമെന്ന എൻഎസ്എസിന്റെ ആവശ്യം സിപിഎം തള്ളി. ഷംസീർ പറഞ്ഞതു മുഴുവൻ ശരിയാണെന്നും അതു തിരുത്താനോ മാപ്പു പറയാനോ ഉദ്ദേശിക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
‘‘ഞാൻ ആവശ്യമില്ലാതെ പ്രകോപനം ഉണ്ടാക്കുന്നില്ല. നാമജപ യാത്രയ്ക്കു ബദലായി ഒന്നും ചെയ്യാനുദ്ദേശിക്കുന്നില്ല. ഈ വിഷയത്തിലെ ചർച്ച ഏറ്റെടുക്കാൻ ഉദ്ദേശിക്കാത്തതു കൊണ്ടാണ് സമുദായ സംഘടനയുടെ പേരു പോലും പറയാത്തത്. ഗണപതി ക്ഷേത്രത്തിലെ പ്രാർഥനയും വഴിപാടും നല്ലതാണ്. പക്ഷേ, അത് രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന തലത്തിലേക്കു മാറുന്നില്ലേ എന്നു സ്വയം പരിശോധിക്കണം’’– അദ്ദേഹം പറഞ്ഞു.
English Summary: M V Govindan explain what A N Shamseer said
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.