ADVERTISEMENT

തിരുവനന്തപുരം∙ അധ്യാപക ജോലിക്കുള്ള യോഗ്യതയിലും അധ്യാപക പരിശീലനത്തിലും കാലോചിതമായ മാറ്റം വരുത്തുന്നതു സർക്കാരിന്റെ പരിഗണനയിലാണെന്നു പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി. മനോരമ ‘നല്ലപാഠം’ പദ്ധതിയുടെ ഭാഗമായ അധ്യാപക സംഗമങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

‘അധ്യാപകർക്ക് ബിഎഡ് യോഗ്യത മാത്രം പോരാ. കുട്ടികളെ മനഃശാസ്ത്രപരമായിക്കൂടി സമീപിക്കാൻ സൈക്കോളജി ഉൾപ്പെടെയുള്ള വിഷയങ്ങളിലുള്ള അറിവും ആവശ്യമാണ്. കേരളത്തിൽ പ്രൈമറി തലത്തിൽ അധ്യാപകരാകാൻ താരതമ്യേന കുറഞ്ഞ യോഗ്യത മതി. എന്നാൽ ഏറെ പ്രധാനപ്പെട്ട പ്രൈമറിയിലാണ് ഏറ്റവും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള അധ്യാപകരുണ്ടാകേണ്ടത്. അധ്യാപക പരിശീലനം റസിഡൻഷ്യൽ ആക്കുന്നതിനോട് പലർക്കും വിയോജിപ്പാണെങ്കിലും അതിൽ വിട്ടുവീഴ്ചയ്ക്കില്ല. നാലു ദിവസത്തെ റസിഡൻഷ്യൽ ക്യാംപ് ഒരാഴ്ചയാക്കി മാറ്റും. കുട്ടികളെ പാഠപുസ്തകങ്ങൾക്കപ്പുറമുള്ള വായനയ്ക്ക് അധ്യാപകർ പ്രേരിപ്പിക്കണം. സ്കൂൾ പൊതു പരീക്ഷയുടെ ഇന്റേണൽ മാർക്കിൽ പത്ര–പുസ്തക വായനയും പരിഗണിക്കാൻ തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്. സാമൂഹികപ്രതിബദ്ധതയുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്നതാണ് നല്ലപാഠം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പഠന പ്രവർത്തനങ്ങൾക്കിടയിൽ കുട്ടികളെ നല്ല വഴി നടത്താനുള്ള വലിയ ദൗത്യം കൂടിയാണ് നല്ലപാഠം കോഓർഡിനേറ്റർമാരായ അധ്യാപകർ ഏറ്റെടുത്തിരിക്കുന്നത്’– മന്ത്രി ചൂണ്ടിക്കാട്ടി.

യുനിസെഫ് സെലിബ്രിറ്റി സപ്പോർട്ടറായ മാന്ത്രികൻ ഗോപിനാഥ് മുതുകാട് അധ്യാപകരുമായി സംവദിച്ചു. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ നേതൃത്വത്തിൽ ‘കുട്ടികളുടെ നല്ല ആരോഗ്യ ശീലങ്ങൾ’ സംബന്ധിച്ച് ഇടുക്കി ഗവ.മെഡിക്കൽ കോളജിലെ അസോഷ്യേറ്റ് പ്രഫസർ ഡോ.ഐ.റിയാസ് ക്ലാസെടുത്തു. 

മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് അധ്യക്ഷത വഹിച്ചു. ചീഫ് ന്യൂസ് എഡിറ്റർ സണ്ണി ജോസഫ്, ചീഫ് സബ് എഡിറ്റർ കെ.സുൽഫിക്കർ, സർക്കുലേഷൻ ഡപ്യൂട്ടി മാനേജർ ആർ.ടി.ശ്രീജിത് എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ വർഷത്തെ നല്ലപാഠം ജില്ലാതല പുരസ്കാരങ്ങളും സമ്മാനിച്ചു. 

ബാലരമ ൈഡജസ്റ്റ് ഓൺലൈൻ സ്േകാളർഷിപ് പരീക്ഷ നവംബർ 11ന്

േകരളത്തിലെ സ്കൂൾ വിദ്യാർഥികൾക്കായി ബാലരമ ൈഡജസ്റ്റ് നവംബർ 11ന് ഓൺലൈൻ സ്േകാളർഷിപ് പരീക്ഷ നടത്തുന്നു. ജൂനിയർ (5-7 ക്ലാസ്), സീനിയർ (8–10), സൂപ്പർ സീനിയർ (11, 12) ഗ്രൂപ്പുകളായി ഒരു മണിക്കൂറാണു പരീക്ഷ. ഒബ്ജക്ടീവ് േചാദ്യങ്ങൾ മാത്രം. മലയാളം / ഇംഗ്ലിഷ് മീഡിയത്തിൽ ഇഷ്ടമുളളതു തിരഞ്ഞെടുക്കാം. വീട്ടിലിരുന്നും എഴുതാം.

ഓഗസ്റ്റ്– ഒക്േടാബർ കാലത്തെ ബാലരമ ൈഡജസ്റ്റ് ലക്കങ്ങളിൽനിന്നും ബാലരമയിലെ ‘ബാലരമ ൈഡജസ്റ്റ്’ പംക്തിയിൽനിന്നുമാകും േചാദ്യങ്ങൾ. എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും.

ഓരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന 100 േപർക്കു മറ്റൊരു ദിവസം ൈഫനൽ പരീക്ഷയുണ്ട്. ഓരോ ഗ്രൂപ്പിലും 1,2,3 സ്ഥാനക്കാർക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ വീതം കാഷ് അവാർഡും സർട്ടിഫിക്കറ്റും െമഡലും ലഭിക്കും. ഏറ്റവും മുന്നിലെത്തുന്ന 100 േപർക്ക് 1000 രൂപ വീതം കാഷ് അവാർഡും സർട്ടിഫിക്കറ്റുമുണ്ട്. റജിസ്ട്രേഷൻ ഫീസ് 100 രൂപ. ക്യുആർ േകാഡ് സ്കാൻ ചെയ്തോ https://forms.epravesh.com/BDS/ എന്ന ലിങ്ക് വഴിയോ ഈമാസം 31 വരെ റജിസ്റ്റർ ചെയ്യാം. ഫോൺ: 0481 2563721. ഇമെയിൽ: scholarship@mmp.in

English Summary: Education Minister V.Sivankutty said that the government is considering making timely changes in the qualification for teacher work and teacher training

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com