കെഎഎസ് ഓഫിസർ ട്രെയിനി: ശമ്പള സ്കെയിൽ 77,200 –1,40,500
Mail This Article
×
തിരുവനന്തപുരം∙കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ഓഫിസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനി തസ്തികയ്ക്ക് 77,200 –1,40,500 രൂപ എന്ന ശമ്പള സ്കെയിൽ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ക്ഷാമബത്തയും അടിസ്ഥാന ശമ്പളത്തിന്റെ 10% ഗ്രേഡ് പേയും ലഭിക്കും.
ജീവനക്കാർക്കു ബാധകമായ അലവൻസുകൾക്കും നിയമിക്കപ്പെടുന്ന തസ്തികയ്ക്ക് അനുവദനീയമായ അലവൻസുകൾക്കും അർഹത ഉണ്ടാകും. ശമ്പള സ്കെയിലിനു കെഎഎസ് പരിശീലനത്തിൽ പ്രവേശിച്ച തീയതി മുതലും സ്കെയിൽ പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യങ്ങൾക്ക് ഈ വർഷം ജൂലൈ ഒന്നു മുതലുമാണു പ്രാബല്യം. സർക്കാർ സർവീസിൽ ഉണ്ടായിരുന്നവർക്ക് അവർ അവസാനം വാങ്ങിയ ശമ്പളമാണ് കണക്കിലെടുക്കുക. 77,200 രൂപയെക്കാൾ അടിസ്ഥാന ശമ്പളം വാങ്ങിയിരുന്നെങ്കിൽ അതു സംരക്ഷിച്ചു നൽകും.
English Summary: KAS Salary Fixation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.