ADVERTISEMENT

കൊച്ചി∙ പത്തനംതിട്ട ഇലന്തൂർ നരബലി ഇരട്ടക്കൊലക്കേസിലെ മൂന്നാം പ്രതി ലൈല ഭഗവൽസിങ്ങിന്റെ (59) ജാമ്യാപേക്ഷ എറണാകുളം അഡീ. സെഷൻസ് കോടതി വീണ്ടും തള്ളി. പ്രതി ചെയ്ത കുറ്റകൃത്യത്തിന്റെ ഭീകരതയും അതുണ്ടാക്കിയ ഭീതിയും സമൂഹമനസ്സിൽ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ലെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ജാമ്യം ലഭിച്ചാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കാനും പ്രതി വിദേശത്തേക്കു കടക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വിചാരണക്കോടതി മുൻപാകെ ചൂണ്ടിക്കാട്ടി. അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും പ്രതി അന്വേഷണ സംഘത്തോടു സഹകരിച്ചിരുന്നില്ല. അഡീ. സെഷൻസ് ജഡ്ജി അനിൽ കെ. ഭാസ്കറാണു ഹർജി തള്ളിയത്. 

പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി.ആർ. സിന്ധു ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥനായ അഡീ. എസ്പി ടി. ബിജി ജോർജിന്റെ റിപ്പോർട്ട് പരിശോധിച്ചാണു പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തത്. കേസിലെ ഒന്നും രണ്ടും പ്രതികളായ ഷാഫിയും ലൈലയുടെ ഭർത്താവ് ഭഗവൽസിങ്ങും വിചാരണത്തടവുകാരാണ്. ജനുവരി 21നാണു കുറ്റപത്രം സമർപ്പിച്ചത്. എറണാകുളം കാലടി സ്വദേശിനിയും എറണാകുളത്ത് ലോട്ടറിക്കച്ചവടം നടത്തുന്ന സ്ത്രീയുമാണു കൊല്ലപ്പെട്ടത്. പെരുമ്പാവൂർ അല്ലപ്ര സ്വദേശി ഷാഫി രണ്ടും മൂന്നും പ്രതികളായ ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹം പല കഷണങ്ങളാക്കി വീടിന്റെ പല ഭാഗത്തും കുഴിച്ചിട്ടു തെളിവു നശിപ്പിച്ചെന്നാണു പ്രോസിക്യൂഷൻ കേസ്. കഴിഞ്ഞ വർഷം ഒക്ടോബർ 12നാണു ലൈലയെ അറസ്റ്റ് ചെയ്തത്.

English Summary: Elanthoor human Sacrifice: The bail application of the third accused was again rejected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com