ഡോ. വന്ദനാ ദാസ് കേസ്: സിബിഐ അന്വേഷണം പ്രതി എതിർക്കുന്നത് എന്തിനെന്ന് ഹൈക്കോടതി
Mail This Article
×
കൊച്ചി ∙ ഡോ. വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണം സിബിഐയ്ക്കു വിടണമെന്ന ആവശ്യത്തെ പ്രതിയായ സന്ദീപ് എതിർക്കുന്നതെന്തിനാണെന്നും ഇത്തരത്തിൽ എതിർക്കാൻ എന്തവകാശമാണുള്ളതെന്നും ഹൈക്കോടതി ആരാഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു വന്ദന ദാസിന്റെ മാതാപിതാക്കളായ കെ.ജി.മോഹൻദാസ്, ടി.വസന്ത് കുമാരി എന്നിവർ നൽകിയ ഹർജിയിൽ കക്ഷി ചേരാൻ സന്ദീപ് നൽകിയ അപേക്ഷയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഇക്കാര്യം വാക്കാൽ ചോദിച്ചത്. ഹർജി 23നു പരിഗണിക്കും.
English Summary: Dr. Vandana Das murder case: Why the accused is opposing CBI investigation; asks Kerala High Court
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.