ADVERTISEMENT

തിരുവനന്തപുരം ∙ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനും കർശന നടപടി സ്വീകരിക്കുന്നതിനും ശുപാർശകൾ സമർപ്പിക്കാൻ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് നടപ്പാക്കാതെ സർക്കാർ. വടക്കഞ്ചേരി ബസ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണു നിർദേശങ്ങൾ സമർപ്പിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ റിപ്പോർട്ട് നൽകി. 

ആർടിഒ, സബ്–റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് എന്നിവിടങ്ങളിലെ മോട്ടർ വാഹന ഇൻസ്പെക്ടർമാർക്കും അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും ദിവസവും 6 മണിക്കൂറെങ്കിലും എൻഫോഴ്സ്മെന്റ് ഡ്യൂട്ടി നൽകണമെന്നായിരുന്നു പ്രധാന ശുപാർശ. ഇവരെ റോഡ് സുരക്ഷ കമ്മിഷണറുടെയും അതത് റീജനൽ ട്രാൻസ്പോർട്ട് ഓഫിസറുടെയും (എൻഫോഴ്സ്മെന്റ്) കീഴിലാക്കണം. ഇതു പൂർണമായി നടപ്പാക്കിയിട്ടില്ല. 

റോഡ് സേഫ്റ്റി കമ്മിഷണർ, ട്രാൻസ്പോർട്ട് കമ്മിഷണർ തസ്തികകളിൽ ഒരേ ഉദ്യോഗസ്ഥനെ നിയമിക്കരുതെന്ന ശുപാർശയും നടപ്പാക്കിയിട്ടില്ല. ട്രാൻസ്പോർട്ട് കമ്മിഷണർക്ക് സുരക്ഷാ കമ്മിഷണറുടെ അധിക ചുമതല നൽകി 2022 ഏപ്രിൽ ഒന്നിന് ഇറക്കിയ സർക്കാർ ഉത്തരവ് ഇപ്പോഴും തുടരുന്നുണ്ട്. 

റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകൾ (എൻഫോഴ്സ്മെന്റ്), എൻഫോഴ്സ്മെന്റ് ഡ്യൂട്ടിക്കു മാത്രമുള്ള ‘സേഫ് കേരള’ സ്ക്വാഡ്സ് എന്നിവ റോഡ് സുരക്ഷാ കമ്മിഷണറുടെ കീഴിലാക്കണമെന്നും നിർദേശിച്ചിരുന്നു. 

English Summary : Amicus curiae's report  was not implemented on vehicle over speed 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com