ADVERTISEMENT

പുതുപ്പള്ളി ∙ സ്മരണകളിരമ്പിയ പ്രഭാതത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 40–ാം ഓർമദിനാചരണം. അദ്ദേഹത്തിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലും തറവാട് വീടായ കരോട്ട് വള്ളക്കാലിലും പ്രത്യേക പ്രാർഥനകൾ നടന്നു. രാവിലെ പള്ളിയിലെ പ്രത്യേക കുർബാനയ്ക്കും തുടർന്ന് കല്ലറയിൽ ധൂപപ്രാർഥനയ്ക്കും ഡോ.യാക്കോബ് മാർ ഐറേനിയസ് മുഖ്യകാർമികത്വം വഹിച്ചു. ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് സന്നിഹിതനായി.

ഉമ്മൻ ചാണ്ടി ജനങ്ങൾക്കു വേണ്ടി ജീവിച്ച നേതാവാണെന്നു ഡോ.യാക്കോബ് മാർ ഐറേനിയസ് പറഞ്ഞു. നമ്മുടെ തലമുറയിലെ അപൂർവ വ്യക്തിത്വമാണ്. വളരെ ലളിതമായ ജീവിതമാണ് ഉമ്മൻ ചാണ്ടി നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. നന്മകൾ ഒരുപാടുള്ള മനുഷ്യനെ ആരെന്തു ചെയ്താലും ആ നന്മകൾ കൂടുതൽ തെളിഞ്ഞുവരുമെന്നതിന്റെ വ്യക്തമായ അടയാളമാണ് ഉമ്മൻ ചാണ്ടിയെന്നു ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് പറഞ്ഞു. അദ്ദേഹം പോയപ്പോൾ അദ്ദേഹം ചെയ്ത നന്മകൾ ഉയർന്നു വരുന്നു. അതിനെ എതിർക്കാൻ ആരെങ്കിലും ശ്രമിച്ചാൽ പോലും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ, മക്കളായ ഡോ.മറിയ ഉമ്മൻ, ചാണ്ടി ഉമ്മൻ, അച്ചു ഉമ്മൻ  എന്നിവർ പങ്കെടുത്തു.

English Summary: Oommen Chandy's 40th death day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com