ADVERTISEMENT

പത്തനംതിട്ട∙ പുതിയ റെയിൽപാതകൾ നിർമിക്കുമ്പോൾ ലവൽ ക്രോസുകൾ പാടില്ലെന്നു റെയിൽവേ ബോർഡ് നിർദേശം. ലവൽ ക്രോസുകൾ ഒഴിവാക്കിയുള്ള രൂപരേഖകൾ വേണം പുതിയ പദ്ധതികൾക്കായി തയാറാക്കാൻ. പാത മുറിച്ചു കടക്കേണ്ട സ്ഥലങ്ങളിൽ മേൽപാലങ്ങളോ, അടിപ്പാതകളോ നിർമിക്കണം. പാത ഇരട്ടിപ്പിക്കൽ പദ്ധതികളുടെ ഭാഗമായി കഴിയുന്നത്ര സ്ഥലങ്ങളിൽ മേൽപാതകളോ അടിപ്പാതകളോ നിർമിക്കണം.  കേരളത്തിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതികളിൽ ഈ നിബന്ധനകൾ നേരത്തെ പാലിക്കുന്നുണ്ടെന്നു റെയിൽവേ അധികൃതർ പറഞ്ഞു. ട്രെയിനുകളുടെ വേഗം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണു ലവൽ ക്രോസുകൾ ഒഴിവാക്കുന്നത്. പുതിയ പാതകളൊന്നും നിർമാണ ഘട്ടത്തിൽ കേരളത്തിലില്ല.

കൂടുതൽ റെയിൽവേ ഗേറ്റുകൾ ആലപ്പുഴ റൂട്ടിലാണുള്ളത്. എറണാകുളം–തുറവൂർ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കുറെ സ്ഥലങ്ങളിൽ ഗേറ്റുകൾക്കു പകരം പാലങ്ങൾ ശുപാർശ ചെയ്തിട്ടുണ്ട്.തുറവൂർ മുതൽ അമ്പലപ്പുഴ വരെ പാത ഇരട്ടിപ്പിക്കലിന് അനുമതി ലഭിക്കുന്ന മുറയിൽ അവിടെയും ഗേറ്റുകൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തിരുവനന്തപുരം–കന്യാകുമാരി റൂട്ടിൽ പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെ ഗേറ്റുകൾ മിക്കതും ഒഴിവാകും. 

English Summary : Railway Board has instructed that there should be no level crossings while constructing new railways

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com