ADVERTISEMENT

തിരുവല്ല ∙ മാർത്തോമ്മാ സഭയിലെ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് റവ. സാജു സി.പാപ്പച്ചൻ (54), റവ. ഡോ. ജോസഫ് ഡാനിയേൽ (53), റവ. മാത്യു കെ.ചാണ്ടി (51) എന്നിവരെ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന സഭാ പ്രതിനിധി മണ്ഡലം തിരഞ്ഞെടുത്തു. 

12 വർഷത്തിന് ശേഷമാണ് മാർത്തോമ്മാ സഭയിൽ എപ്പിസ്കോപ്പമാരെ തിരഞ്ഞെടുക്കുന്നത്. ഇവരുടെ സ്ഥാനാരോഹണം സംബന്ധിച്ച തീരുമാനം സെപ്റ്റംബർ 4ന് ചേരുന്ന സഭാ സിനഡ് തീരുമാനിക്കും. സഭാമണ്ഡലത്തിലെ വൈദികരുടെയും അൽമായക്കാരുടെയും 75 ശതമാനം വീതം വോട്ട് നേടുന്നവരാണ് എപ്പിസ്കോപ്പ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുക. 

തൃശൂർ ആർത്താറ്റ്-കുന്നംകുളം മാർത്തോമ്മാ ഇടവകാംഗമായ റവ. സാജു സി.പാപ്പച്ചൻ ചെമ്മണ്ണൂർ സി.സി.പാപ്പച്ചന്റെയും സാറാമ്മയുടെയും മകനായി 1969 ഏപ്രിൽ 22നു ജനിച്ചു. 1997 ജൂൺ 20ന് ശെമ്മാശനും 1997 ജൂലൈ 15ന് വൈദികനുമായി. കൊട്ടാരക്കര മൈലം ഇടവക വികാരിയാണ്. എംഎ, ദൈവശാസ്ത്രത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നിവ നേടിയിട്ടുണ്ട്. 

പത്തനംതിട്ട സീതത്തോട് കൊച്ചുകോയിക്കൽ ട്രിനിറ്റി മാർത്തോമ്മാ ഇടവകാംഗമായ റവ.ഡോ. ജോസഫ് ഡാനിയേൽ കാരംവേലിമണ്ണിൽ തോമസ് ഡാനിയേലിന്റെയും സാറാമ്മയുടെയും മകനായി 1970 ഓഗസ്റ്റ് 19ന് ജനിച്ചു.1998 ജൂൺ 19ന് ശെമ്മാശനും 1998 ജൂലൈ 16ന് വൈദികനുമായി. കോട്ടയം മാർത്തോമ്മാ തിയോളജിക്കൽ സെമിനാരി അധ്യാപകനാണ്. ചരിത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയിട്ടുണ്ട്. 

മല്ലപ്പള്ളി മാർത്തോമ്മാ ഇടവകാംഗമായ റവ. മാത്യു കെ.ചാണ്ടി മല്ലപ്പള്ളി കിഴക്കേചെറുപാലത്തിൽ ബഹനാൻ ചാണ്ടിയുടെയും അന്നമ്മയുടെയും മകനായി 1972 മേയ് 1ന് ജനിച്ചു. 2003 ജൂൺ 19ന് ശെമ്മാശനും 2003 ജൂലൈ 31ന് വൈദികനുമായി. മധ്യപ്രദേശ് സിഹോറാ ക്രിസ്ത പന്ഥി ആശ്രമാംഗമാണ്. ആനപ്രാമ്പാൽ മാർത്തോമ്മാ ഇടവക സഹവികാരിയാണ്. എംഎ. ദൈവശാസ്ത്രത്തിൽ ബിരുദം, എൽഎൽബി എന്നിവ നേടിയിട്ടുണ്ട്. 

സഭാ വാർഷിക മണ്ഡലത്തിന്റെ തുടർന്നുള്ള യോഗങ്ങൾ നാളെയും ശനിയാഴ്ചയും നടക്കും. നാളെ 7.30ന് കുർബാനയോടെ യോഗം ആരംഭിക്കുമെന്ന് സഭാ സെക്രട്ടറി റവ. സി.വി.സൈമൺ അറിയിച്ചു.

English Summary: Three New Episcopas for Mar Thoma Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com